HomeKeralaഇരയുടെ തലയോട്ടി ചിന്നിച്ചിതറുന്നത് കണ്ടു രസിച്ച കൊടും കുറ്റവാളി, രാത്രിയുടെ മറവിൽ...

ഇരയുടെ തലയോട്ടി ചിന്നിച്ചിതറുന്നത് കണ്ടു രസിച്ച കൊടും കുറ്റവാളി, രാത്രിയുടെ മറവിൽ 14 മനുഷ്യ ജീവനുകൾ കവർന്ന, ഇരുട്ടിന്റെ ശബ്ദമായിരുന്നു റിപ്പർ ചന്ദ്രൻ | Ripper Chandran

ഉത്തര കേരളത്തിലെ മനുഷ്യർക്ക് ഒരു കാലത്ത് രാത്രിയെ പേടിയായിരുന്നു. സന്ധ്യ മയങ്ങി ഇരുട്ട് വീഴാൻ തുടങ്ങിയാൽ പിന്നെ നാടാകെ നിശബ്ദത പരക്കും. ആരും പുറത്തിറങ്ങാതെയായി, ഇരുട്ടിനെ അവർ വല്ലാതെ ഭയന്നിരുന്നു. രാത്രിയുടെ മറവിൽ തങ്ങളുടെ ജീവൻ അപഹരികുവാൻ പതുങ്ങി നിൽക്കുന്ന കൊലയാളി, ഇരുട്ടിനും ആ കൊലയാളിയെ ഭയമായിരുന്നു. ഒരു കാലത്ത് ലണ്ടനിലെ വൈറ്റ്ചാപ്പൽ പട്ടണത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ജാക്ക് ദി റിപ്പർ എന്ന കൊലയാളിയുടെ പിൻഗാമിയായി ഒരു മനുഷ്യൻ നമ്മുടെ കൊച്ചു കേരളത്തിലും വിഹരിച്ചിരുന്നു. ഇരയെ തേടി നടക്കും, ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരുന്നു ഇരകളെ നിഷ്ക്കരുണം തലയ്ക്കടിച്ചു കൊലപ്പെടുത്തും. ഇരയുടെ തലയോട്ടി ചിന്നിച്ചിതറുന്നത് കണ്ടു രസിച്ച കൊടും കുറ്റവാളി, റിപ്പർ ചന്ദ്രൻ (Ripper Chandran).

രാത്രി കാലങ്ങളിൽ വീടുകളിൽ കടന്നു കയറി ഇരുമ്പുവടിയും പിക്കാസും കൊണ്ട് ആളുകളുടെ തല അടിച്ചു പിളർക്കുന്നു. ഇരകളുടെ വിലപ്പെട്ട വസ്തുക്കൾ കൊള്ളയടിച്ച ശേഷം ഇരുട്ടിന്റെ മറവിലേക്ക് അയാൾ മറയുന്നു. 1985-86 കാലഘട്ടങ്ങളിലെ വടക്കൻ മലബാറിലെ മനുഷ്യരുടെ ഉറക്കം കെടുത്തിയിരുന്ന, പോലീസുകാർ പോലും ഭയന്നിരുന്നു ചന്ദ്രനെ. മരണ ശേഷവും റിപ്പർ ചന്ദ്രൻ എന്ന് പേരുകേട്ടാൽ ആരും ഒന്നും ഞെട്ടും, ഇരുട്ടിനെ പേടിക്കും.

റിപ്പർ ചന്ദ്രൻ എന്ന മുതുകുറ്റി ചന്ദ്രൻ

1950 ഡിസംബർ 18ന്, കാസർഗോഡ് നീലേശ്വരത്തിനടുത്തതായി കരിന്തളത്തതാണ് മുതുകുറ്റി ചന്ദ്രൻ (Muthukutty Chandran) എന്ന റിപ്പർ ചന്ദ്രന്റെ ജനനം. ദരിദ്ര കുടുംബത്തിൽ ജനിച്ച് ചന്ദ്രന്റെ ബാല്യം ഏറെ കയ്പ്പേറിയതായിരുന്നു. കള്ളിൽ ചേർക്കാനുള്ള കുരുന്നു കാട്ടിൽ നിന്നും ശേഖരിച്ച് ചന്തയിൽ കൊണ്ട് വിറ്റായിരുന്നു ചന്ദ്രന്റെ കുടുംബം ഓരോ ദിവസവും തള്ളിനീക്കിയത്. ചന്ദ്രന് 10 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അച്ഛന്റെ മരണത്തോടെ കുടുബത്തിന്റെ ജീവിതം ഏറെ ദുസ്സഹമായി തീർന്നു. അതോടെ സ്കൂൾ പഠനം പാടെ ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകേണ്ടി വന്നു ആ ബാലന്. എന്നാൽ പ്രായത്തിന് താങ്ങുവാൻ കഴിയാത്ത ജോലി ഭാരം, അതോടെ പണിയെല്ലാം വിട്ട് നാടുവിടാനായിരുന്നു ചന്ദ്രന്റെ തീരുമാനം. പതിനാലാം വയസ്സിൽ നാട് വിട്ട ചന്ദ്രൻ കർണാടകയിലെത്തുന്നു. അവിടെ ചെറിയ മോഷണങ്ങൾ ചെയ്ത ജീവിതം മുന്നോട്ട് കൊണ്ട് പോയി. എപ്പോഴോ തിരികെ സ്വദേശത്ത് ചന്ദ്രൻ മടങ്ങിയെത്തിയിരുന്നു, അതും ഒന്നാന്തരം ക്രിമിനലായി.

നാട്ടിൽ മടങ്ങിയെത്തിയ ശേഷവും ചന്ദ്രന്റെ സ്ഥിരതാമസം കർണാടകയിലായിരുന്നു. വരുമ്പോഴൊക്കെ കൈയിൽ നിറയെ പണം കാണും. കർണാടകയിൽ അയാൾക്ക് എന്തോ ബിസിനസ്സ് ഉണ്ടെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. 1977ൽ ഒരു മോഷണക്കേസിൽ കാസർഗോഡ് നിന്നും പിടിയിലായടോടെയാണ് ചന്ദ്രന്റെ ക്രിമിനൽ ജീവിതം വെളിപ്പെട്ടു തുടങ്ങിയത്. കർണാടകയിലെ മോഷണ പരമ്പരകളുമായി മുന്നോട്ടു പോകവയാണ് ചന്ദ്രൻ തിന്മയ്യ എന്ന കള്ളനെ പരിചയെപ്പെടുന്നത്. പിന്നീട് അങ്ങോട്ടുള്ള കാലം ഇരുവരും
ചേർന്നായി മോഷണവും കുറ്റകൃത്യങ്ങളും.

1985 സെപ്റ്റംബർ 10ന്, കാസർഗോഡ് ചെമ്മനാടിന്റെ അടുത്ത് കൈന്താറിലെ രമണിയായിരുന്നു ചന്ദ്രന്റെ ആദ്യത്തെ ഇര. രമണിയെ തലയ്ക്കടിച്ചു വീഴ്ത്തി പണവും ആഭരങ്ങളും കവർന്നു. തൊട്ടടുത്ത മാസം തന്നെ അടുത്ത കൊലപാതകവും അരങ്ങേറി. മഞ്ചേശ്വരത്തെ ബൻങ്കാറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ പിക്കാസ് കൊണ്ട് തലക്കടിച്ചു ചന്ദ്രൻ കൊലപ്പെടുത്തുന്നു. ഇതെല്ലാം ഒരു തുടക്കം മാത്രമായിരുന്നു. ഹൈവേകളോടും റയിൽവെ പാതയോടും ചേർന്നുള്ള അടച്ചുറപ്പില്ലാത്ത വീടുകളാണ് ചന്ദ്രൻ ആക്രമണത്തിനായി തിരഞ്ഞെടുത്തിരുന്നത്. ചുറ്റിക കൊണ്ട് തലയിൽ ശക്തമായി അടിച്ചുവീഴ്ത്തിയതിനു ശേഷം കവർച്ചയും ബലാത്സംഘവും ചെയ്യുക എന്നതായിരുന്നു ചന്ദ്രന്റെ ആക്രമണരീതി. ഇരകളുടെ തല അടിച്ചു പൊട്ടിച്ച ശേഷം അത് കണ്ടു രസിക്കുന്ന കൊലയാളി, അതായിരുന്നു റിപ്പർ ചന്ദ്രൻ. 1980 നും 85 നുമിടയിൽ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ഭീതിയുടെ നിഴൽ പോലെ വിഹരിച്ചു കൊണ്ട് ചന്ദ്രൻ നര വേട്ടനടത്തി. വ്യത്യസ്ത ജില്ലകളിൽ അരങ്ങേറിയ കൊലപതകങ്ങളിലെ സമാനതയാണ് കൊലപാതകി ഒരാൾ തന്നെ എന്ന നിഗമനത്തിൽ പോലീസിനെ കൊണ്ടെത്തിക്കുന്നത്. ജാക്ക് ദി റിപ്പറിന് സമാനമായ കൊലപാതക രീതി റിപ്പർ എന്ന വിളിപ്പേര് അയാൾക്ക് നൽകി.

ഉത്തര കേരളത്തെയും തെക്കൻ കർണാടാകത്തെയും വല്ലാതെ ഭീതിയിലാഴ്ത്തിയിരുന്നു റിപ്പർ കൊലപാതക പരമ്പരകൾ. ഗ്രാമപ്രദേശങ്ങളിൽ ഇരുൾമൂടികഴിഞ്ഞാൽ മരണത്തിന്റെ ദൂതനെ പേടിച്ചാണ് ഈ നാട്ടിലെ ഓരോ മനുഷ്യരും ഓരോ രാത്രിയും പേടിയോടെ തള്ളി നീക്കിയത്. ആർക്കും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. ഇരുട്ടിന്റെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് അയാൾ എപ്പോൾ വേണമെങ്കിലും തങ്ങളുടെ മുന്നിലേക്ക് ചാടി വീഴാം. ഇരുട്ടിന്റെ മറവിൽ ആയുധവും കയ്യിലേന്തി വരുന്ന ‘മരണദൂതൻ’ എന്നാണ് റിപ്പർ ചന്ദ്രനെ ജനം ഭീതിയോടെ വിശേഷിപ്പിച്ചത്. റിപ്പറിനായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. കേരളത്തിൽ മാത്രമായിരുന്നില്ല കർണാടകയിലും റിപ്പർ മോഡൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതോടെ സംയുക്തമായ അന്വേഷണത്തിന് തുടക്കമായി.

1986 ഫെബ്രുവരി 27 ന് കർണാടകയിലെ ചിക്കമംഗലൂർൽ വച്ച് ചന്ദ്രൻ പോലീസ് പിടിയിലാകുന്നു. പതിനാലു മനുഷ്യരെ നിഷ്ക്കരുണം കൊലപ്പെടുത്തിയ റിപ്പർ പിടിയിലായ വാർത്ത നാടെങ്ങും പരന്നു. 1987ൽ വിചാരണ ശേഷം കോടതി ചന്ദ്രനെ വധശിക്ഷയ്ക്ക് വിധിച്ചു. 14 കൊലപാതകങ്ങളിൽ ദമ്പതിമാരെ വധിച്ച കേസിൽ മാത്രമാണ് വധശിക്ഷ ലഭിച്ചത്, മറ്റുള്ളവയിൽ ജീവപര്യന്തവും. സുപ്രീം കോടതി വധശിക്ഷ ശരിവച്ചപ്പോൾ ചന്ദ്രൻ രാഷ്ട്രപതിക്കു ദയാഹർജി നൽകി. എന്നാൽ ദയാഹർജിയും തള്ളി. അതോടെ ബാക്കിയുള്ള ദിനങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിൽ ചന്ദ്രന് സ്വന്തം മരണവും കാത്ത് കഴിയണ്ടി വന്നു.
1991 ജൂലൈ 6, പുലർച്ചെ നാലു മാണി കഴിഞ്ഞു കാണും. ചന്ദ്രനെ തൂക്കിലേറ്റാൻ സമയമായി. ആരാച്ചാർ ഇല്ലാതിരുന്നതിനാൽ അന്നത്തെ ജയിൽ സൂപ്രണ്ട് അരയാക്കണ്ടിപ്പാറ പച്ചഹൗസിൽ എൻ പി. കരുണാകരനാണ് വധശിക്ഷ നടപ്പാക്കാനുള്ള ചുമതല. ശിക്ഷ നടപ്പാക്കും മുൻപ് അവസാനത്തെ ആഗ്രഹം എന്തെങ്കിലുമുണ്ടോയെന്ന് ചന്ദ്രനോട് തിരക്കുന്നു. ഉടനെ വിധി നടപ്പിലാകും, അത് കേട്ടതും –

“എനിക്ക് ഒരു ഗ്ലാസ്സ് ചായ വേണം”

ചന്ദ്രൻ പറയുന്നു. ചായ കൊണ്ടെത്തിച്ചു, അതിൽ കുറച്ച് കുടിച്ചു. തുടർന്ന് ജയിലിലെ ഇടനാഴിയിലൂടെ നേരെ തൂക്കുമരത്തിലേക്ക് ശാന്തനായി അയാൾ നടന്നു നീങ്ങി. കോടതി വിധി നടപ്പിലാക്കുവാൻ പോകുന്നു എന്ന് സൂപ്രണ്ട് പറഞ്ഞപ്പോൾ ചന്ദ്രൻ നൽകിയ മറുപടി,
“ഞാൻ തയ്യാറാണ് സാർ”

ഇതായിരുന്നു നാടിനെ വിറപ്പിച്ച കൊടുകുറ്റവാളിയുടെ അവസാന വാക്കുകൾ. പിന്നെ ഒട്ടും വൈകിയില്ല ശിക്ഷ നടപ്പിലാക്കി. ചന്ദ്രനെ തൂക്കിലേറ്റി. ചന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആരും തന്നെ എത്തിയിരുന്നില്ല. നാട്ടിൽ കൊണ്ടുപോയാൽ എതിർപ്പുകൾ ഉണ്ടാകുമെന്ന ഭയം സഹോദരൻ അറിയിച്ചു. ചന്ദ്രന്റെ ജഡത്തെ പോലും ജനങ്ങൾ ഭയന്നിരുന്നു.

Summary: ‘Ripper Chandran’, also known as Muthukutty Chandran, remains one of the most dreaded serial killers in the history of Kerala and Karnataka, having murdered 14 people during the mid-1980s. Known for his gruesome modus operandi—using a pickaxe or iron rod to crush the skulls of his victims—he terrorized residents of Kannur, Kasaragod, and Wayanad. After a massive manhunt, he was arrested in Chikmagalur, Karnataka, in 1986. Following a legal battle that concluded with the Supreme Court upholding his death sentence, Chandran was executed at Kannur Central Jail on July 6, 1991. His terror was so profound that even after his death, no relatives came forward to claim his body.

WhatsApp Channel Banner

Latest updates

വൈദ്യുതി പ്രതിസന്ധി: നിർണ്ണായക റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്;...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിർണ്ണായക യോഗം ഇന്ന് ചേരും. നിലവിലെ പവർകട്ട് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനായി 200 മെഗാവാട്ട് സോളാർ...

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് നാല് ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്നും നാളെയും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം കനക്കുന്ന പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന്...

നിരാഹാര സമരം 21ാം ദിവസത്തിലേക്ക്: സോനം വാങ്ചുക്കിനെ ഡൽഹി...

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലംപ്രയോഗിച്ച് സമരപ്പന്തലിൽ നിന്ന് മാറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു...

ജനനായകൻ ഓർമ്മയായിട്ട് 3 വർഷം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി...

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. വികസന പദ്ധതികളുടെ കണക്കുകൾക്കപ്പുറം കരുണയുടെയും കരുതലിന്റെയും ജനസമ്പർക്കത്തിന്റെയും മുഖമായി മാറിയ അദ്ദേഹം ഇന്നും കേരളീയ പൊതുസമൂഹത്തിൽ നികത്താനാകാത്ത ഒരു...

‘ഞങ്ങൾക്ക് അവരെ ആവശ്യമില്ല’: USൽ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരെ...

ന്യൂഡൽഹി: അമേരിക്കയിൽ ട്രക്ക് ഡ്രൈവിങ് മേഖലയിൽ ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്ത് പകരം യുഎസ് സൈനികരെ നിയമിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവേനിയയിൽ നടന്ന ഡിഫൻസ് ആൻഡ് ഇന്നൊവേഷൻ...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...