തൃശൂർ: കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കെ.സി. വേണുഗോപാലിന്റെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച സിപിഎം പ്രവർത്തകൻ കുടുങ്ങി. ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ, ‘കെ.സി. നയിക്കട്ടെ’ എന്നെഴുതിയ ബോർഡ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സ്ഥാപിച്ചിരുന്നത്.(CPM Worker Caught On CCTV Placing KC Venugopal Flex Board In Thrissur)
രാത്രിയുടെ മറവിൽ ബോർഡ് സ്ഥാപിച്ച സിപിഎം ലോക്കൽ കമ്മിറ്റി അംഗം അരവശേരി മുഹമ്മദ് സമീപത്തെ സിസിടിവിയിൽ കുടുങ്ങുകയായിരുന്നു. സിസിടിവി ക്യാമറ കേടാണെന്നാണ് കരുതിയതെന്നും പുതിയത് സ്ഥാപിച്ചത് അറിഞ്ഞില്ലെന്നും മുഹമ്മദ് സമ്മതിക്കുന്ന വാട്സാപ്പ് സന്ദേശം പുറത്തുവിട്ടു.
ബോർഡ് വെച്ച ശേഷം ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
Story Summary
A CPM local committee member in Vadanappally, Thrissur, was caught on CCTV installing a pro-KC Venugopal flex board to stir internal conflict within the Congress party. Following the leaked footage and a self-incriminating WhatsApp voice clip, UDF has filed a police complaint alleging a political conspiracy.

