Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaകേരളത്തിൻ്റെ മുഖ്യമന്ത്രി കസേരയിലേക്ക് KC വേണുഗോപാൽ എത്തുമോ?: അന്തിമ പ്രഖ്യാപനം വേഗത്തിലാക്കാൻ...

കേരളത്തിൻ്റെ മുഖ്യമന്ത്രി കസേരയിലേക്ക് KC വേണുഗോപാൽ എത്തുമോ?: അന്തിമ പ്രഖ്യാപനം വേഗത്തിലാക്കാൻ ഹൈക്കമാൻഡ് | KC Venugopal Likely To Be Kerala CM

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം നിർണ്ണായക ഘട്ടത്തിലേക്ക്. ഹൈക്കമാൻഡ് തലത്തിൽ നടക്കുന്ന തീവ്രമായ ചർച്ചകൾക്കൊടുവിൽ കെ.സി. വേണുഗോപാലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിൽ മുൻതൂക്കമെന്നാണ് സൂചന. ഗ്രൂപ്പ് പോരുകൾക്ക് തടയിട്ട് കെ.സി. വേണുഗോപാലിനെ തന്നെ സാരഥിയാക്കിയേക്കും. ഇന്നോ നാളെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.(KC Venugopal Likely To Be Kerala CM As High Command Nears Final Decision)

ഇന്നലെ രാത്രി രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുമായി നടത്തുന്ന ഔപചാരിക ചർച്ചകൾക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. കോണ്‍ഗ്രസിന് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്ന നിലപാട് ഘടകകക്ഷികൾ വ്യക്തമാക്കിയതും കെ.സിക്ക് അനുകൂലമായ ഘടകമാണ്.

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് രണ്ട് സാധ്യതകളാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് നിയമസഭാ കക്ഷി യോഗം വിളിച്ചു ചേർത്ത് പ്രഖ്യാപിക്കുക എന്നതാണ് ഒരു രീതി. മറ്റൊന്ന്, ഡൽഹിയിൽ ഖർഗെയോ രാഹുൽ ഗാന്ധിയോ നേരിട്ട് വാർത്താസമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തുക എന്നതാണ്. കേരളത്തിൽ ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല എന്നും റിപ്പോർട്ടുണ്ട്.

Story Summary

KC Venugopal has emerged as the frontrunner for the Kerala Chief Minister’s post following high-level discussions in Delhi. While a formal announcement is expected shortly, the Congress High Command has reportedly decided against creating a Deputy Chief Minister post in the new cabinet.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.