Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala'ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രി വന്നാൽ സന്തോഷം, അക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും': ലീഗിൻ്റെ...

‘ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രി വന്നാൽ സന്തോഷം, അക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും’: ലീഗിൻ്റെ നിലപാടിനെയും വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Favors CM From Alappuzha

🎙️ Latest Podcast

ആലപ്പുഴ: സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ആലപ്പുഴയിൽ നിന്ന് ഒരു മുഖ്യമന്ത്രി വരുന്നത് കേരളത്തിനും നല്ലതാണെന്നും അതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെല്ലാം മുഖ്യമന്ത്രി പദവിക്ക് യോഗ്യരാണെന്നും എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Vellappally Natesan Favors CM From Alappuzha And Continues Criticism Against Muslim League)

മുസ്ലിം ലീഗിനെതിരെയുള്ള തന്റെ വിമർശനം വെള്ളാപ്പള്ളി ആവർത്തിച്ചു. ലീഗ് സ്വീകരിച്ച പരസ്യനിലപാടുകളാണ് പല കാര്യങ്ങളും ബിജെപിക്ക് അനുകൂലമാക്കി മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. സത്യം പറയുന്നവരെ ലീഗ് വേട്ടയാടുകയാണെന്നും മാത്യു കുഴൽനാടന്റെ അനുഭവം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗിന്റെ താല്പര്യങ്ങൾക്ക് ഒത്തുനിൽക്കുന്നവരെ മാത്രമാണ് അവർക്ക് വേണ്ടത്. ഈ വിവേചനത്തെക്കുറിച്ചാണ് താൻ സംസാരിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്നെ വിമർശിക്കുന്ന സിപിഐയുടെ നടപടിയെ വെള്ളാപ്പള്ളി തള്ളി. കൂടെനിന്ന് ചതിച്ചവരാണ് സിപിഐക്കാരെന്നും പരാജയഭാരം തന്റെ മേൽ കെട്ടിവെക്കേണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

Story Summary

SNDP Yogam General Secretary Vellappally Natesan expressed his support for a CM candidate from Alappuzha, indirectly backing KC Venugopal or Ramesh Chennithala. He continued his attack on Muslim League for its perceived dominance in decision-making and criticized CPI for blaming him for their election loss.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.