ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതി സജി, കാണാതായ തന്റെ പിതാവിനെയും വകവരുത്തിയെന്ന് സംശയം. 2018-ൽ കാണാതായ മാത്യുവിനെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ തന്നെ കുഴിച്ചുമൂടിയെന്ന സംശയത്തിലാണ് പോലീസ് ഇപ്പോൾ പുരയിടം കുഴിച്ചുള്ള പരിശോധന നടത്തുന്നത്.(Nedumkandam Double Murder Case Accused Saji Suspected Of Killing His Missing Father)
അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സജി പിതാവിന്റെ തിരോധാനം സംബന്ധിച്ചും വെളിപ്പെടുത്തൽ നടത്തിയത്. സഹോദരൻ റെജിയെ ക്രൂരമായി മർദ്ദിച്ച ശേഷം ഷൂസ് ധരിച്ച കാൽ കഴുത്തിൽ ചവിട്ടിപ്പിടിക്കുകയും തോർത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. ഇത് കണ്ട് തടയാനെത്തിയ അമ്മയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. മൃതദേഹങ്ങൾ രണ്ട് ദിവസം വീട്ടിൽ തന്നെ സൂക്ഷിച്ച ശേഷമാണ് പറമ്പിൽ കുഴിച്ചുമൂടിയത്.
സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുടുംബത്തിലുണ്ടായിരുന്നു. വിവാഹം കഴിക്കാൻ കുടുംബാംഗങ്ങൾ തടസ്സം നിൽക്കുന്നുവെന്ന തോന്നൽ സജിക്കുണ്ടായിരുന്നു. സഹോദരൻ റെജി സജിയെ അപമാനിച്ചതും കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണമായി സജി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പിതാവ് മാത്യുവിനെ 2018 മാർച്ചിലാണ് അവസാനമായി നാട്ടുകാർ കണ്ടത്.
Story Summary
Saji, the accused in the Nedumkandam double murder case, is suspected of killing his father Mathew, who went missing eight years ago. Following Saji’s confession about the brutal murder of his mother and brother, police are now excavating his property to locate his father’s remains.

