Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaകേരളത്തിൽ മഴ കനക്കുന്നു: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; ചക്രവാതചുഴി...

കേരളത്തിൽ മഴ കനക്കുന്നു: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; ചക്രവാതചുഴി നിലനിൽക്കുന്നു | Yellow Alert Issued In Kerala

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.(Yellow Alert Issued In Kerala Districts As Heavy Rain Continues Due To Cyclonic Circulation)

ശനിയാഴ്ച മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കും. നാളെ ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളാണിവ.

തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിനു പുറമെ, അറബിക്കടൽ മുതൽ മധ്യപ്രദേശ് വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായി മെയ് 11 വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Story Summary

Heavy rains are expected to continue in Kerala due to a cyclonic circulation over the Arabian Sea. The India Meteorological Department has issued yellow alerts for several districts until May 11, warning of thunderstorms and strong winds.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.