മുംബൈ: നാസിക് ടിസിഎസ് ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും സംബന്ധിച്ച കേസിൽ മുഖ്യപ്രതിയായ നിദ ഖാൻ അറസ്റ്റിലായി. കഴിഞ്ഞ 25 ദിവസമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന നിദയെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും അതിനാൽ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചിരുന്നെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.(TCS Nashik Case Main Accused HR Manager Nida Khan Arrested)
ടിസിഎസിന്റെ നാസിക് യൂണിറ്റിൽ വനിതാ ജീവനക്കാർ നേരിട്ടിരുന്ന ക്രൂരമായ പീഡനവിവരങ്ങളാണ് എട്ടോളം ജീവനക്കാരുടെ പരാതിയോടെ പുറത്തുവന്നത്. ലൈംഗികാതിക്രമത്തിന് പുറമെ ജീവനക്കാരെ നിർബന്ധിതമായി മതപരിവർത്തനം നടത്താൻ സമ്മർദ്ദം ചെലുത്തിയതായും പരാതിയിലുണ്ട്. മാനസികമായും ശാരീരികമായും തങ്ങളെ വേട്ടയാടി എന്നാണ് ഇരകൾ വെളിപ്പെടുത്തിയത്.
സംഭവത്തിൽ ഇതുവരെ ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിദ ഖാനെ കൂടാതെ എച്ച്ആർ മേധാവി അശ്വിനി ചൈനാനി ഉൾപ്പെടെ ഏഴ് പുരുഷന്മാരെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി എന്നിവരെ ടിസിഎസ് മാനേജ്‌മെന്റ് ഉടൻ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാന വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിലാണ് നിദ ഖാനെ പോലീസ് വലയിലാക്കിയത്.
Story Summary
The main accused HR manager, Nida Khan, has been arrested in connection with the sexual harassment and forced religious conversion case at the Nashik TCS BPO unit. Following complaints from several female employees, police registered multiple FIRs and arrested eight others involved in the scandal.

