കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധി (West Bengal Election Result 2026). ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയാൻ മമത ബാനർജി വിസമ്മതിച്ചതോടെ ഗവർണർ ആർ.എൻ. രവി നിയമസഭ പിരിച്ചുവിട്ടു. നിലവിലെ സഭയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നടപടി.
294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടി ബിജെപി വൻ വിജയം കൈവരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് മമത ബാനർജി. തൃണമൂൽ കോൺഗ്രസിന് ഇത്തവണ വെറും 80 സീറ്റുകൾ മാത്രമാണ് നേടാനായത്. തന്നെ പുറത്താക്കണമെങ്കിൽ ഗവർണർ നേരിട്ട് നടപടി സ്വീകരിക്കട്ടെ എന്നാണ് മമതയുടെ വാദം.
ശനിയാഴ്ച ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ നിശ്ചയിച്ചിരിക്കുകയാണ്. എന്നാൽ നിലവിലെ മുഖ്യമന്ത്രി രാജി സമർപ്പിക്കാത്തത് ഭരണഘടനാപരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മമത ബാനർജി വഴങ്ങാത്ത സാഹചര്യത്തിൽ വെള്ളിയാഴ്ച ഗവർണർ കൂടുതൽ കർശന നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ഭൂരിപക്ഷം തെളിയിച്ച പാർട്ടിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിന് മുന്നോടിയായി ഭരണഘടനാപരമായ കടമ്പകൾ കടക്കാനുള്ള നീക്കത്തിലാണ് രാജ്ഭവൻ.
Story Summary: West Bengal faces a constitutional crisis as Mamata Banerjee refuses to resign despite the BJP winning 207 seats in the assembly elections. Following her defiance, Governor R.N. Ravi dissolved the assembly as its term ended, while the BJP prepares for its swearing-in ceremony scheduled for Saturday.

