ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം തെളിയിക്കാനാവാത്തത് വിജയുടെ തമിഴക വെട്രി കഴകത്തെ പ്രതിസന്ധിയിലാക്കുന്നു (Edappadi Palaniswami to Meet Governor). ഭൂരിപക്ഷത്തിന് ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ രേഖാമൂലം ഹാജരാക്കിയാൽ മാത്രമേ വിജയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കൂ എന്ന ഉറച്ച നിലപാടിലാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ.
നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് ഗവർണറെ കാണും. തിരഞ്ഞെടുപ്പിൽ 47 സീറ്റുകൾ നേടിയ എഐഎഡിഎംകെയുടെ നിലപാട് സർക്കാർ രൂപവത്കരണത്തിൽ നിർണ്ണായകമാണ്. അതേസമയം, കേവലഭൂരിപക്ഷത്തിന് 10 സീറ്റുകൾ മാത്രം അകലെ നിൽക്കുന്ന വിജയ്, ഇതിനോടകം രണ്ട് തവണ ഗവർണറെ കണ്ടിരുന്നു. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഇത് തികയില്ല.
ഗവർണറുടെ നിലപാടിനെതിരെ ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. അതിനിടെ, സർക്കാർ രൂപവത്കരിക്കാൻ വിജയിക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് തിരുപ്പൂരിൽ നിന്നുള്ള ടിവികെ പ്രവർത്തകർ ലോക്ഭവന് മുന്നിൽ പ്രതിഷേധം നടത്തി. 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് വിജയിന്റെ പാർട്ടിക്കുള്ളത്.
Summary: The political deadlock in Tamil Nadu continues as TVK, despite being the single largest party with 108 seats, struggles to prove a majority of 118. Governor Rajendra Arlekar maintains that Vijay must provide written proof of support from 118 MLAs to form the government. Meanwhile, AIADMK leader Edappadi K. Palaniswami is scheduled to meet the Governor today, and TVK members staged protests demanding Vijay be given the chance to form the ministry.

