HomeCrimeകഞ്ചാവ് നൽകി, വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു: അമേരിക്കയിൽ അധ്യാപികയ്ക്ക് തടവുശിക്ഷ...

കഞ്ചാവ് നൽകി, വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു: അമേരിക്കയിൽ അധ്യാപികയ്ക്ക് തടവുശിക്ഷ | Pennsylvania Teacher Sentenced

പെൻസിൽവേനിയ: കൊനെസ്റ്റോഗ ഹൈസ്കൂളിലെ മുൻ അധ്യാപികയായ മിഷേൽ മെർക്കോഗ്ലിയാനോ വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് അറസ്റ്റിൽ. കുറ്റം സമ്മതിച്ചതിനെത്തുടർന്നാണ് ചെസ്റ്റർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.(Pennsylvania Teacher Sentenced for Student Sexual Assault Case)

തന്റെ കീഴിൽ പഠിച്ചിരുന്ന ഹൈസ്കൂൾ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും വിദ്യാർത്ഥിക്ക് കഞ്ചാവ് എത്തിച്ചു നൽകുകയും ചെയ്തു എന്നതാണ് മിഷേലിനെതിരെയുള്ള കുറ്റം. ഫീനിക്സ്‌വില്ലിലെ ഒരു ഡിസ്പെൻസറിയിൽ നിന്ന് ഏകദേശം 15 തവണ ഇവർ വിദ്യാർത്ഥിക്കായി മെഡിക്കൽ മരിജുവാന വാങ്ങിയതായി പോലീസ് കണ്ടെത്തി. ഇരുവരും ചേർന്ന് ഇത് ഉപയോഗിക്കാറുണ്ടായിരുന്നു.

വെയിനിലെ മിഷേലിന്റെ മാതാപിതാക്കളുടെ വീട്ടിൽ വെച്ചാണ് പലപ്പോഴും കൂടിക്കാഴ്ചകൾ നടന്നത്. ഏകദേശം പന്ത്രണ്ടോളം തവണ ഇവർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വിദ്യാർത്ഥി തന്റെ സഹോദരിയോട് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ വിവരമറിഞ്ഞതോടെ കഴിഞ്ഞ വർഷം ഏപ്രിലിൽ അധ്യാപിക അറസ്റ്റിലായി.

15 മാസം ഇവർ സ്റ്റേറ്റ് ജയിലിൽ കഴിയണം. ശിക്ഷയ്ക്ക് ശേഷം ആറര വർഷത്തിലധികം പ്രൊബേഷനും കോടതി വിധിച്ചിട്ടുണ്ട്. 25 വർഷത്തേക്ക് രണ്ടാം നിര ലൈംഗിക കുറ്റവാളിയായി ഇവർ പേര് രജിസ്റ്റർ ചെയ്യണം. മിഷേലിന്റെ അധ്യാപന ലൈസൻസ് റദ്ദാക്കി. പ്രൊബേഷൻ കാലയളവിൽ കുട്ടികളുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്നതിനും വിലക്കുണ്ട്.

Story Summary

Michelle Mercogliano, a 36-year-old former teacher in Pennsylvania, has been sentenced to 15 months in prison for sexual assault involving a minor student and supplying him with marijuana. Along with the jail term, she faces over six years of probation, a 25-year sex offender registration, and a permanent ban from teaching.

WhatsApp Channel Banner

Latest updates

വൈദ്യുതി പ്രതിസന്ധി: നിർണ്ണായക റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്;...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിർണ്ണായക യോഗം ഇന്ന് ചേരും. നിലവിലെ പവർകട്ട് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനായി 200 മെഗാവാട്ട് സോളാർ...

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് നാല് ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്നും നാളെയും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം കനക്കുന്ന പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന്...

നിരാഹാര സമരം 21ാം ദിവസത്തിലേക്ക്: സോനം വാങ്ചുക്കിനെ ഡൽഹി...

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലംപ്രയോഗിച്ച് സമരപ്പന്തലിൽ നിന്ന് മാറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു...

ജനനായകൻ ഓർമ്മയായിട്ട് 3 വർഷം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി...

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. വികസന പദ്ധതികളുടെ കണക്കുകൾക്കപ്പുറം കരുണയുടെയും കരുതലിന്റെയും ജനസമ്പർക്കത്തിന്റെയും മുഖമായി മാറിയ അദ്ദേഹം ഇന്നും കേരളീയ പൊതുസമൂഹത്തിൽ നികത്താനാകാത്ത ഒരു...

‘ഞങ്ങൾക്ക് അവരെ ആവശ്യമില്ല’: USൽ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരെ...

ന്യൂഡൽഹി: അമേരിക്കയിൽ ട്രക്ക് ഡ്രൈവിങ് മേഖലയിൽ ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്ത് പകരം യുഎസ് സൈനികരെ നിയമിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവേനിയയിൽ നടന്ന ഡിഫൻസ് ആൻഡ് ഇന്നൊവേഷൻ...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...