തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ അവിശ്വസനീയമായ രാഷ്ട്രീയ അട്ടിമറി. നൂറോളം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും പിന്നിലായിരിക്കുന്നത് ഭരണമുന്നണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.(Kerala Election Results 2026, UDF wave Pinarayi Vijayan trailing)
തന്റെ ഉരുക്കുകോട്ടയായ ധർമ്മടത്ത് അഞ്ചാം റൗണ്ട് പൂർത്തിയാകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണ്. യുഡിഎഫിന്റെ വി.പി. അബ്ദുൽ റഷീദ് 1090 വോട്ടുകൾക്ക് ഇവിടെ ലീഡ് ചെയ്യുന്നു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, വീണ ജോർജ്, കെ.ബി. ഗണേഷ് കുമാർ, ഡോ. ആർ. ബിന്ദു, പി. രാജീവ്, ഒ.ആർ. കേളു, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ് എന്നിവർ തങ്ങളുടെ മണ്ഡലങ്ങളിൽ പിന്നിലാണ്.
മന്ത്രിമാരിൽ പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിൽ ലീഡ് നിലനിർത്തുന്നത് മാത്രമാണ് എൽഡിഎഫിന് നേരിയ ആശ്വാസം നൽകുന്നത്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മികച്ച ലീഡുമായി മുന്നേറുന്നു. ഒരു സീറ്റിൽ എൻഡിഎ സ്ഥാനാർത്ഥി നിലവിൽ ലീഡ് ചെയ്യുന്നുണ്ട്.
ഫലസൂചനകൾ അനുകൂലമായതോടെ കെപിസിസി ആസ്ഥാനത്തും ജില്ലാ കോൺഗ്രസ് ഓഫീസുകളിലും പ്രവർത്തകർ ആഹ്ലാദപ്രകടനം ആരംഭിച്ചു. മധുരം വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും യുഡിഎഫ് ക്യാമ്പുകൾ സജീവമാണ്. പത്ത് വർഷത്തെ ഭരണത്തിന് ശേഷം കേരളം മാറ്റത്തിനായി വിധിയെഴുതി എന്നാണ് പ്രാഥമിക ട്രെൻഡുകൾ വ്യക്തമാക്കുന്നത്.
Story Summary
The UDF is set to form the government in Kerala as it leads in nearly 100 seats, riding a massive anti-incumbency wave. In a historic trend, CM Pinarayi Vijayan and 13 other ministers are trailing, while the UDF’s top leaders maintain strong leads across the state.

