Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala
HomeKerala Assembly Election 2026കേരളത്തിൽ UDF മുന്നേറ്റം: EVM വോട്ടുകൾ എണ്ണിത്തുടങ്ങി, ഇഞ്ചോടിഞ്ച് പോരാട്ടവുമായി LDF,...

കേരളത്തിൽ UDF മുന്നേറ്റം: EVM വോട്ടുകൾ എണ്ണിത്തുടങ്ങി, ഇഞ്ചോടിഞ്ച് പോരാട്ടവുമായി LDF, NDA 5 ഇടത്ത് മുന്നിൽ, നേമത്ത് രാജീവ് ചന്ദ്രശേഖർ മുന്നേറുന്നു | Kerala Election Results 2026 Live

🎙️ Latest Podcast

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം. നിലവിൽ 65 ഇടങ്ങളിൽ യുഡിഎഫും 65 ഇടങ്ങളിൽ എൽഡിഎഫും എൻഡിഎ 5സീറ്റുകളിലും മുന്നിലാണ്.(Kerala Election Results 2026 Live UDF leads initial trends)

വിവിധയിടങ്ങളിൽ തപാൽ വോട്ടുകള്‍ എണ്ണിയശേഷം വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങി. ചെങ്ങന്നൂര്‍, തിരുവനന്തപുരം, മാവേലിക്കര തുടങ്ങിയ വിവിധ മണ്ഡലങ്ങളിൽ ഇവിഎം എണ്ണി തുടങ്ങി. ഹരിപ്പാട് 124 വോട്ടുകള്‍ക്ക് രമേശ് ചെന്നിത്തല മുന്നിൽ. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നിൽ. കൊച്ചിയിൽ ആദ്യ റൗണ്ടിൽ 2000 വോട്ടിന് യുഡിഎഫ് മുന്നിൽ. യുഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷിയാസ് ആണ് മുന്നേറുന്നത്.  ഇവിഎം എണ്ണി തുടങ്ങിയതോടെയാണ് ലീഡ് നില മാറിയത്.

പത്തനാപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ഗണേഷ് കുമാർ മുന്നിലാണ്. കൊല്ലത്ത്  യുഡിഎഫിന്റെ ബിന്ദു കൃഷ്ണ ലീഡ് ചെയ്യുന്നു. ചവറയിൽ ഷിബു ബേബി ജോൺ (യുഡിഎഫ്) മുന്നേറ്റം തുടരുന്നു. പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ ലീഡ് ചെയ്യുന്നു. ഹരിപ്പാട് രമേശ് ചെന്നിത്തല തന്റെ മണ്ഡലത്തിൽ ലീഡ് നിലനിർത്തുന്നു. ചെങ്ങന്നൂർ മന്ത്രി സജി ചെറിയാൻ (എൽഡിഎഫ്) മുന്നിലാണ്.

കഴക്കൂട്ടം, പാലക്കാട്, മഞ്ചേശ്വരം: ഈ മൂന്ന് മണ്ഡലങ്ങളിലാണ് എൻഡിഎ നിലവിൽ മുന്നേറുന്നത്. കഴക്കൂട്ടത്ത് വി. മുരളീധരൻ ആണ് ലീഡ് ചെയ്യുന്നത്.

തൃശ്ശൂർ ജില്ല: മണലൂരിൽ ടി.എൻ. പ്രതാപനും തൃശൂരിൽ രാജൻ പല്ലനും ലീഡ് ചെയ്യുന്നു. ചാലക്കുടിയിലും യുഡിഎഫിനാണ് മുൻതൂക്കം. ഒല്ലൂരിൽ കെ. രാജനും കുന്നംകുളത്ത് എ.സി. മൊയ്തീനും എൽഡിഎഫിനായി മുന്നേറുന്നു.

ആലപ്പുഴ: കായംകുളത്ത് എം. ലിജു (യുഡിഎഫ്) മുന്നിലാണ്. മാവേലിക്കരയിൽ എൽഡിഎഫിന്റെ എം.എസ്. അരുൺ കുമാർ ലീഡ് ചെയ്യുന്നു.

Story Summary

The early trends for the 2026 Kerala Assembly Election show a significant initial lead for the UDF in 61 seats, while LDF follows with 47. The NDA is currently leading in 3 key constituencies: Kazhakoottam, Palakkad, and Manjeshwaram. Major leaders like Ramesh Chennithala and Ganesh Kumar are holding onto their leads as counting shifts to EVMs.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.