തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായക വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് മുന്നണി നേതാക്കളുടെ ഓരോ നീക്കത്തിലേക്കുമാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഓരോ മുന്നണിയുടെയും പ്രധാന കേന്ദ്രങ്ങൾ സജീവമാവുകയാണ്.(Chief Minister in Kannur on Kerala Assembly Election vote counting Day, VD Satheesan in Trivandrum )
വോട്ടെണ്ണൽ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ തന്റെ വസതിയിലാണുള്ളത്. അവിടെ ഇരുന്നാകും അദ്ദേഹം തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തലസ്ഥാനത്തുണ്ട്. കന്റോൺമെന്റ് ഹൗസിൽ ഇരുന്നാകും അദ്ദേഹം ഫലസൂചനകൾ നിരീക്ഷിക്കുന്നത്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രാവിലെ തന്നെ പാർട്ടി ആസ്ഥാനത്ത് എത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ എകെജി സെന്ററിൽ കേന്ദ്രീകരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മറ്റ് പ്രമുഖ നേതാക്കളും പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലെത്തും. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ ലഭിക്കുന്ന ആദ്യ സൂചനകൾ മുന്നണികൾക്ക് ഏറെ നിർണ്ണായകമാണ്. ഭരണത്തുടർച്ചയുണ്ടാകുമെന്ന എൽഡിഎഫ് പ്രതീക്ഷയും, ഭരണവിരുദ്ധ തരംഗത്തിൽ അധികാരം പിടിക്കുമെന്ന യുഡിഎഫ് കണക്കുകൂട്ടലും ബിജെപിയുടെ പോരാട്ടവീര്യവും ഉച്ചയോടെ വ്യക്തമായ ചിത്രമായി മാറുമെന്നാണ് കരുതുന്നത്.
Story Summary
Top political leaders in Kerala are closely monitoring the election results from their respective bases. While CM Pinarayi Vijayan stays in Kannur, V.D. Satheesan is in Thiruvananthapuram, and other major leaders are gathering at party headquarters like AKG Centre and Mararji Bhavan as counting begins.

