HomeKerala Assembly Election 2026ഇന്ന് വിധിദിനം: പാർട്ടി ആസ്ഥാനങ്ങളിൽ ആഘോഷമൊരുക്കി മുന്നണികൾ | Kerala election...

ഇന്ന് വിധിദിനം: പാർട്ടി ആസ്ഥാനങ്ങളിൽ ആഘോഷമൊരുക്കി മുന്നണികൾ | Kerala election results

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന അന്തിമ വിധിയറിയാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാനങ്ങൾ ഉത്സവപ്രതീതിയിലാണ്. ഫലമറിയാൻ ഓരോ മുന്നണികളും വൻ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായതിന്റെ ആവേശത്തിൽ യുഡിഎഫും, ചരിത്രപരമായ മൂന്നാം ഊഴം പ്രതീക്ഷിക്കുന്ന എൽഡിഎഫും നേട്ടമുണ്ടാക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ബിജെപിയും നെഞ്ചിടിപ്പോടെയാണ് വോട്ടെണ്ണലിനെ കാത്തിരിക്കുന്നത്.(Kerala election results party offices preparations celebrations)

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. പത്ത് വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിൽ അണികൾക്കായി പന്തലും പായസവും ഒരുങ്ങിക്കഴിഞ്ഞു. വിജയപ്രതീക്ഷയുടെ ആവേശത്തിലാണ് ഇവിടം.

ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സിപിഎം നേതാക്കൾ എകെജി സെന്ററിലേക്ക് എത്തുന്നത്. എൽഇഡി വാളുകൾ സ്ഥാപിച്ച് തത്സമയ ഫലങ്ങൾ നിരീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങളാണ് പാർട്ടി ആസ്ഥാനങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിലും വലിയ ആകാംക്ഷയാണ്. ഇത്തവണ മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് ബിജെപി നേതൃത്വം കരുതുന്നു. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ സംസ്ഥാനം ആര് ഭരിക്കുമെന്നതിൻ്റെ സൂചനകളും ലഭ്യമായിത്തുടങ്ങും.

Story Summary

Political headquarters in Kerala are buzzing with excitement as vote counting begins. While KPCC office is ready with celebrations and sweets following positive exit polls, AKG Centre and BJP’s Mararji Bhavan have set up massive LED walls to track live results in high-stakes battle.

WhatsApp Channel Banner

Latest updates

കനത്ത മഴയ്ക്കിടെ തോട്ടിൽ നിന്ന് വെളിച്ചം: തിരച്ചിൽ, ഒടുവിൽ...

കൊച്ചി: കനത്ത മഴയ്ക്കും പ്രളയഭീതിക്കുമിടയിൽ തോട്ടിൽ നിന്ന് വിചിത്രമായ വെളിച്ചം കണ്ടത് എറണാകുളം പിറവം പാലച്ചുവട്ടിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. രാത്രി പന്ത്രണ്ടരയോടെ പാലച്ചുവട് ആനിത്തോട്ടിലാണ് സംഭവം. തോട്ടിന്റെ അടിത്തട്ടിൽ നിന്നും ഉയർന്ന...

സംസ്ഥാനത്ത് അതിശക്തമായ മഴ: പരപ്പനങ്ങാടി-നാടുകാണി പാതയിൽ മണ്ണിടിഞ്ഞു; ഗതാഗതം...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാൽ...

കാവേരി ജലത്തർക്കം രൂക്ഷം: തമിഴ്‌നാട് സർക്കാർ ഇന്ന് സുപ്രീം...

ചെന്നൈ: കാവേരി നദീജല തർക്കത്തിൽ കർണാടകയ്‌ക്കെതിരെ തമിഴ്‌നാട് സർക്കാർ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. ദിവസവും 3,500 ക്യുസെക്സ് ജലം വീതം 15 ദിവസത്തേക്ക് തമിഴ്‌നാടിന് വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ...

സ്‌കൂൾ അവധി പ്രഖ്യാപനം വൈകി: എറണാകുളം കളക്ടർ ജി....

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് വൈകിയതിനെ തുടർന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ ഫേസ്ബുക്ക് പേജിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും വിമർശന കമന്റുകൾ. സംസ്ഥാനത്ത് മറ്റ്...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളായ CPM പ്രവർത്തകരുടെ...

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെയുള്ള ഏഴ്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....