Description
Digital Voice of Kerala
Saturday, May 30, 2026

Digital Voice of Kerala
HomeKeralaകേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 5 ജില്ലകളിൽ...

കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് | Heavy rain likely in Kerala

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ വരുംദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.(Heavy rain likely in Kerala in the coming days, Yellow alert in 5 districts today)

ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും, നാളെ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും, 5ന് എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും, 6ന് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും, 7ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Story Summary

The India Meteorological Department (IMD) has issued a yellow alert for several districts in Kerala over the next five days, predicting isolated heavy rainfall. Districts including Idukki, Ernakulam, and Wayanad are expected to receive significant downpours through May 7.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.