കൊല്ലം: യുഡിഎഫിൽ പുകയുന്ന മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളെ പരിഹസിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാർ. യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ അഞ്ചാറ് പേർ കാത്തിരിപ്പുണ്ടെന്നും അതിനാൽ അവർക്ക് ഒരു കസേര പോരാതെ വരുമെന്നും ഒരു ബഞ്ച് തന്നെ ഇടേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു. കൊല്ലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(K.B. Ganesh Kumar mocks UDF CM candidates Pathanapuram election)
മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ആരൊക്കെ മന്ത്രിമാരാകണം, പ്രൈവറ്റ് സെക്രട്ടറിമാർ ആരൊക്കെയാകണം എന്നതിനെക്കുറിച്ചുള്ള ചർച്ചകളും യുഡിഎഫിൽ തകൃതിയായി നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസക്കാലം ടെലിവിഷൻ ചാനലുകൾക്ക് നല്ല കണ്ടന്റ് നൽകാൻ ഈ തർക്കങ്ങൾക്കായി, ഗണേഷ് കുമാർ പരിഹസിച്ചു.
പത്തനാപുരത്തെ തന്റെ വിജയസാധ്യതയെക്കുറിച്ചും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഇത്തവണ പത്തനാപുരം തന്നെ ചേർത്തുനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർഭരണം ഉണ്ടാകുമെന്നും നേരിയ ഭൂരിപക്ഷത്തിലാണെങ്കിൽ പോലും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Story Summary
LDF candidate K.B. Ganesh Kumar mocked the UDF’s internal discussions regarding the Chief Minister post, stating that they would need a bench instead of a single chair to accommodate all the aspirants. He expressed strong confidence in winning Pathanapuram with an increased majority and predicted a second term for the LDF government.

