ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയെ വിറപ്പിച്ചു കൊണ്ട് നടൻ വിജയിന്റെ ടിവികെ തരംഗമാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ (Tamil Nadu Exit Poll 2026). ഡിഎംകെ സഖ്യവും ടിവികെയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. എഐഎഡിഎംകെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ നേരിടുമെന്നും സർവേ സൂചിപ്പിക്കുന്നു.
ആക്സിസ് മൈ ഇന്ത്യ പ്രവചനം (സീറ്റ് നില):
വിജയിന്റെ ടിവികെ (TVK): 98 – 120 സീറ്റുകൾ
ഡിഎംകെ (DMK) സഖ്യം: 92 – 110 സീറ്റുകൾ
എഐഎഡിഎംകെ (AIADMK) സഖ്യം: 22 – 23 സീറ്റുകൾ
സർവേ പ്രകാരം പല മണ്ഡലങ്ങളിലും ഡിഎംകെയെ പിന്നിലാക്കിയാണ് ടിവികെയുടെ കുതിപ്പ് ഉണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യത്തിന് കഴിഞ്ഞ തവണത്തേക്കാൾ വലിയ തിരിച്ചടിയാണ് സർവേ പ്രവചിക്കുന്നത്.
ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് മുൻ മുഖ്യമന്ത്രി ഇ.പി.എസ് നയിക്കുന്ന എഐഎഡിഎംകെയാണ്. വെറും 22-23 സീറ്റുകളിലേക്ക് പാർട്ടി ഒതുങ്ങുമെന്നാണ് പ്രവചനം. തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്നതാകും ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. മെയ് 4-ന് വോട്ടെണ്ണൽ നടക്കുമ്പോൾ തമിഴ്നാട് ആര് ഭരിക്കുമെന്ന് വ്യക്തമാകും.
Story Summary: Axis My India exit polls predict a historic debut for Vijay’s TVK in Tamil Nadu, potentially winning 98-120 seats and challenging the DMK alliance (92-110 seats). The traditional giant AIADMK is projected to suffer its worst defeat, securing only around 22-23 seats, indicating a possible hung assembly or a major political shift.

