HomeNationalഡിഎംകെയ്ക്ക് വൻ തിരിച്ചടി; മുന്നണി വിടാൻ എംഡിഎംകെ, എംഎൽഎമാർ രാജിവെച്ച് വിജയയുടെ...

ഡിഎംകെയ്ക്ക് വൻ തിരിച്ചടി; മുന്നണി വിടാൻ എംഡിഎംകെ, എംഎൽഎമാർ രാജിവെച്ച് വിജയയുടെ ടിവികെയിലേക്ക് | MDMK MLAs Resign

ചെന്നൈ: തമിഴ്‌നാട്ടിൽ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യത്തിൽ വലിയ വിള്ളൽ വീഴ്ത്തിക്കൊണ്ട് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം മുന്നണി വിടാനൊരുങ്ങുന്നതായി ശക്തമായ സൂചന (MDMK MLAs Resign). ഇതിന്റെ ആദ്യപടിയായി എംഡിഎംകെയുടെ രണ്ട് പ്രമുഖ എംഎൽഎമാർ പദവി രാജിവെച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജyയുടെ തമിഴക വെട്രി കഴകം പാർട്ടിയിൽ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡിഎംകെ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച മൈലാടുതുറ ജില്ലയിലെ സീർകാഴി മണ്ഡലം എംഎൽഎ ആർ. സെന്തിൽ സെൽവൻ, തെങ്കാശി ജില്ലയിലെ കടയനല്ലൂർ മണ്ഡലം എംഎൽഎ ടി. എം. രാജേന്ദ്രൻ എന്നിവരാണ് രാജിവെയ്ക്കാൻ ഒരുങ്ങുന്നത്. നിയമസഭയിൽ ഡിഎംകെയുടെ വിപ്പ് അനുസരിക്കേണ്ടി വരുന്നതിനാലാണ് അയോഗ്യത ഒഴിവാക്കാൻ ഇവർ എംഎൽഎ സ്ഥാനം രാജിവെച്ച് പാർട്ടി മാറാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിജയ് തന്റെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നന്ദി പര്യടനത്തിന് എത്തിയപ്പോൾ എംഡിഎംകെ സ്ഥാപക നേതാവ് വൈകോയുടെ മകനും നിലവിലെ എംപിയുമായ ദുരൈ വൈകോ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. എംഎൽഎമാർ രാജിവെച്ച് പാർട്ടി മാറുന്നതിനെ ദുരൈ വൈകോ പരസ്യമായി അനുകൂലിച്ചതോടെയാണ് മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ തമിഴ് രാഷ്ട്രീയത്തിൽ ചൂടുപിടിച്ചത്. ഡിഎംകെ തങ്ങളെ നിർബന്ധിച്ചാണ് സ്വന്തം ചിഹ്നം നൽകിയതെന്ന് വൈകോയും കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. ഇതോടെ ഡിഎംകെ നേതൃത്വം നൽകുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ അസ്ഥിരതയാണ് ഉടലെടുത്തിരിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജയുടെ രാഷ്ട്രീയ സ്വാധീനം വർദ്ധിച്ചുവരുന്നതിന്റെ തെളിവുകൂടിയാണ് ഈ കൂറുമാറ്റ നീക്കം.

അതേസമയം, തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ പാർട്ടി തലത്തിൽ വൻ അഴിച്ചുപണിക്കാണ് ഡിഎംകെ ഒരുങ്ങുന്നത്. ഓരോ രണ്ട് നിയമസഭാ മണ്ഡലങ്ങൾക്കും ഒരു ജില്ലാ സെക്രട്ടറി എന്ന രീതിയിൽ പുനഃസംഘടിപ്പിച്ച് ജില്ലാ സെക്രട്ടറിമാരുടെ എണ്ണം കുത്തനെ കൂട്ടാനാണ് എം കെ സ്റ്റാലിന്റെ തീരുമാനം. യുവാക്കളെ കൂടുതൽ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക യുവജന ജില്ലാ സെക്രട്ടറിമാരെയും നിയമിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം നൽകാത്ത പ്രമുഖ നേതാക്കളെ പദവികളിൽ നിന്ന് നീക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച ശേഷമാണ് ഈ അഴിച്ചുപണിക്ക് ഡിഎംകെ തുടക്കമിടുന്നത്.

Summary: In a major setback for the DMK alliance in Tamil Nadu, two MDMK MLAs are likely to resign and join Chief Minister Vijay’s party, TVK. MDMK leaders expressed dissatisfaction, claiming they were forced to contest under the DMK symbol in the recent elections. In response to the shifting political landscape, DMK is planning a massive organizational overhaul by appointing younger district secretaries and removing non-performing leaders.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ കടുക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: ചൊവ്വാഴ്ച 7 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday August...

ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ (Sabarimala ghee controversy Devaswom Vigilance probe). വിഷയത്തിൽ...

അതിതീവ്ര മഴ: കെ.എസ്.ഇ.ബിക്ക് 25.43 കോടിയുടെ നാശനഷ്ടം; 6.5...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കൊടുങ്കാറ്റിലും കെ.എസ്.ഇ.ബി.യുടെ (KSEB rain damage loss August 2026) വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ 25.43 കോടി രൂപയുടെ പ്രാരംഭ...

പഞ്ചായത്ത് ഓഫീസിൽ പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി;...

മലപ്പുറം: വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകുന്നില്ലെന്ന് ആരോപിച്ച് കുടുംബം പഞ്ചായത്ത് ഓഫീസിനുള്ളിൽ ആത്മഹത്യാ ഭീഷണി മുഴക്കി (Malappuram Vazhayur panchayat suicide threat). മലപ്പുറം വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് തിങ്കളാഴ്ച നാടകീയ സംഭവങ്ങൾ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...