ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നൽകിയിരുന്ന ആശ്വാസം അവസാനിച്ചുവെന്നും വരും ദിവസങ്ങളിൽ സാധാരണക്കാരുടെ മേൽ പണപ്പെരുപ്പത്തിന്റെ ഭാരമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു (Fuel Price Hike India). അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ സർക്കാർ ലാഭമുണ്ടാക്കിയെന്നും, ഇപ്പോൾ വില കൂടുമ്പോൾ അതിന്റെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ , രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 25 മുതൽ 28 രൂപ വരെ വർധിപ്പിക്കേണ്ടി വരുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസ് റിപ്പോർട്ട് ചെയ്തിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളും ക്രൂഡ് ഓയിൽ വിതരണത്തിലെ കുറവും അന്താരാഷ്ട്ര തലത്തിൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.
എന്നാൽ, ഇന്ധനവില വർധിക്കുമെന്ന റിപ്പോർട്ടുകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം തള്ളി. വില വർധിപ്പിക്കേണ്ട വിപണി സാഹചര്യം നിലവിലില്ലെന്നും തെറ്റായ വാർത്തകളിൽ വിശ്വസിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക വിവരങ്ങളെ മാത്രം വിശ്വസിക്കണമെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു.
തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഇന്ധനവിലയെ ചൊല്ലിയുള്ള രാഷ്ട്രീയ വാദപ്രതിവാദങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.
Story Summary: Leader of the Opposition Rahul Gandhi warned that fuel prices are likely to increase after April 29, following the conclusion of the election period. He accused the government of burdening citizens while profiting when international oil prices were low. Meanwhile, a report by Kotak Institutional Equities suggested a potential hike of ₹25 to ₹28 per litre due to global supply chain disruptions caused by Middle East tensions. However, the Union Petroleum Ministry has dismissed these reports, stating there is no immediate plan for a price hike.

