Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala
HomeCrimeനെടുങ്കണ്ടത്ത് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി: അമ്മയെയും മകനെയും കൊന്നു കുഴിച്ചു മൂടിയതോ?...

നെടുങ്കണ്ടത്ത് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി: അമ്മയെയും മകനെയും കൊന്നു കുഴിച്ചു മൂടിയതോ? ഇരട്ടക്കൊലയെന്ന് സംശയം, ഇളയ മകൻ ഒളിവിൽ | Double murder

🎙️ Latest Podcast

ഇടുക്കി : നെടുങ്കണ്ടത്തെ പച്ചടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകമെന്ന് സംശയിക്കുന്ന സംഭവം പുറത്തുവന്നു. കാണാതായ മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും മൃതദേഹങ്ങളാണ് വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് എന്നാണ് സംശയം. അഴുകിയ നിലയിലുള്ള മൃതദേഹങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.(Body parts found in Idukki, Suspicion that mother and son were killed and buried; double murder suspected )

ഈ മാസം രണ്ടാം തീയതി മുതലാണ് മേരിക്കുട്ടിയെയും റെജിയെയും കാണാതായത്. ഇവരെ കാണാതായതിനെ തുടർന്ന് മകൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസും ഫോറൻസിക് സംഘവും വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് ഒരു പുരുഷന്റെയും സ്ത്രീയുടേതുമായ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.

മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ നിലവിൽ കാണാനില്ല. ഇയാൾ ഒളിവിൽ പോയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ മേരിക്കുട്ടിയും മക്കളായ റെജിയും സജിയുമാണ് താമസിച്ചിരുന്നത്. ഇവർ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മേരിക്കുട്ടിയെയും റെജിയെയും കുറിച്ച് നാട്ടുകാർ ചോദിച്ചപ്പോൾ സജി പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയിരുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.