Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala
HomeKerala'മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, മാധ്യമങ്ങൾക്കാണ് വിലക്ക് വരേണ്ടത്, പവർ കട്ടെന്ന...

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, മാധ്യമങ്ങൾക്കാണ് വിലക്ക് വരേണ്ടത്, പവർ കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്നം?’: സണ്ണി ജോസഫ് | Chief Minister

🎙️ Latest Podcast

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകൾ സംബന്ധിച്ച് പ്രതികരണവുമായി സണ്ണി ജോസഫ് രംഗത്തെത്തി. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. രമേശ് ചെന്നിത്തലയെ കുറിച്ചുള്ള പരസ്യത്തെക്കുറിച്ച് താൻ അറിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(The high command will decide who the Chief Minister will be, says Sunny Joseph)

മുഖ്യമന്ത്രി ചർച്ചകളിൽ മാധ്യമങ്ങൾക്കാണ് നിയന്ത്രണം വേണ്ടതെന്ന് സണ്ണി ജോസഫ് പരിഹസിച്ചു. സംസ്ഥാനത്ത് പ്രഖ്യാപിക്കാത്ത പവർക്കട്ട് നിലനിൽക്കുന്നുവെന്ന് ആരോപിച്ച സണ്ണി ജോസഫ് സർക്കാരിന്റെ ഒളിച്ചുകളിയെ വിമർശിച്ചു.

ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി ആവർത്തിക്കുമ്പോഴും ജനങ്ങൾ പവർക്കട്ട് നേരിടുകയാണ്. സംസ്ഥാനത്ത് പവർക്കട്ട് യാഥാർത്ഥ്യമാണ്. ‘പവർക്കട്ട്’ എന്ന പേരിനാണോ സർക്കാരിന് പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.