Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala
HomeWorldഇരകളുടെ ശരീരത്തിൽ ലൈംഗിക ആകർഷണം തോന്നുന്ന അവയവം വെട്ടി മുറിച്ചു ഭക്ഷിക്കും;...

ഇരകളുടെ ശരീരത്തിൽ ലൈംഗിക ആകർഷണം തോന്നുന്ന അവയവം വെട്ടി മുറിച്ചു ഭക്ഷിക്കും; റഷ്യയുടെ ചരിത്രത്തിലെ ആദ്യ സീരിയൽ കില്ലർ; ആൻഡ്രി ചിക്കറ്റിലോയുടെ കഥ | Andrei Chikatilo

🎙️ Latest Podcast

തന്റെ ഇരകളുടെ ശരീരത്തിൽ ലൈംഗിക ആകർഷണം തോന്നുന്ന അവയവം വെട്ടി മുറിച്ചു ഭക്ഷിച്ച കൊലയാളി. റഷ്യയുടെ ചരിത്രത്തിലെ ആദ്യ സീരിയൽ കില്ലർ എന്ന ഖ്യാതി സ്വന്തമാക്കിയ ആൻഡ്രി ചിക്കറ്റിലോ (Andrei Chikatilo). 1970 കൾക്കും 90 ക്കൾക്കുമിടയിൽ അയാളുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായത് 56 ഓളം ജീവനുകളായിരുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം അവരെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കുന്നു. കുത്തിയും വെട്ടിയും ആ ശരീരങ്ങൾ പിച്ചിച്ചീന്തുന്നു. റോസ്തോവിലെ റിപ്പർ (The Rostov Ripper)എന്ന ആൻഡ്രി ചിക്കറ്റിലോയുടെ നരവേട്ടയുടെ കഥകൾ തീർത്തും ഭയാനകമാണ്.

 

1936, ഒക്ടോബർ 16, ഉക്രെയ്നിലെ യാബ്ലൂച്നെ എന്ന ചെറു ഗ്രാമത്തിലാണ് ആൻഡ്രി റൊമാനോവിച് ചിക്കറ്റിലോയുടെ (Andrei Romanovich Chikatilo) ജനനം. ജോസഫ് സ്റ്റാലിന്റെ നിർബന്ധ കൃഷി നിയമങ്ങൾ മൂലമുണ്ടായ കടുത്ത ക്ഷാമ കാലത്തായിരുന്നു ചിക്കറ്റിലോയുടെ ജനനം. പലപ്പോഴും ചിക്കറ്റിലോയുടെ ദരിദ്ര കുടുംബത്തിന് വിശപ്പകറ്റുവാൻ പുല്ലും ഇലകളും ഭക്ഷിക്കേണ്ടിവരുന്നു. ഹൈദ്രോസഫലസ് (Hydrocephalus) എന്ന രോഗം ജനനം മുതലെ ചിക്കറ്റിലോയെ പിടിപ്പെട്ടിരുന്നു. തലയ്ക്കുള്ളിൽ നീര കെട്ടുന്ന രോഗം, ഒരു മാറാവ്യാധി പോലെ അയാളെ വേട്ടയാടിയിരുന്നു. ഈ രോഗം ചിക്കറ്റിലോയുടെ ലൈംഗികതെയും ബാധിച്ചിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ചിക്കറ്റിലോയുടെ പിതാവ് നിർബന്ധിത സൈന്യസേവനത്തിൽ ഏർപ്പെടുന്നു. എന്നാൽ ജർമ്മൻ സൈന്യത്തിന്റെ തടവിൽ അധികം വൈകാതെ അയാൾ അടയ്ക്കപ്പെടുന്നു. ചിക്കറ്റിലോയുടെ പിതാവ് ജർമ്മൻ പടയുടെ പിടിയിലായ വിവരം കാട്ടുതീ പോലെ ആ നാട്ടിൽ പടർന്നു. നാടിനെ നാണം കെടുത്തിയ ഭീരുവിന്റെ മകൻ എന്ന പരിഹാസം അയാൾ നിരന്തരം നാട്ടുകാരിൽ നിന്നും ഏറ്റുവാങ്ങേണ്ടി വരുന്നു. യുദ്ധവും ദാരിദ്ര്യവും നന്നേ ബാധിച്ച ആ കുടുംബത്തെ ഒന്നിന് പിറകെ ഒന്നായി ദുരന്തങ്ങൾ മാത്രമാണ് തേടിയെത്തിയത്. ചിക്കറ്റിലോയ്ക്ക് സ്വന്തം അമ്മയിൽ നിന്നും നിരന്തരം ശാരീരിക മനസിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നു.

പഠനത്തിൽ ഏറെ മികവ് പുലർത്തിയിരുന്ന ചിക്കറ്റിലോ ഒരു നാണം കുണുങ്ങിയായിരുന്നു. സമപ്രായക്കാരോട് പോലും അയാൾ അധികം സംസാരിച്ചിട്ടുണ്ടായിരുന്നില്ല. കൗമാരക്കാലത്ത് ചിക്കറ്റിലോ ഒരു പെൺകുട്ടിയുമായി അടുക്കുന്നു. ലൈംഗിക ബന്ധത്തെ കുറിച്ച് യാതൊരു അറിവുമില്ലായിരുന്ന ചിക്കറ്റിലോ, ആ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ അത് തീർത്തും പരാജയമായി തീരുന്നു. ചിക്കറ്റിലോയുടെ സുഹൃത്തുക്കൾക്കിടയിൽ ഈ വാർത്ത പ്രചരിക്കുന്നു. കുറച്ചൊന്നുമല്ല നാണക്കേടാ അവന് അന്ന് സഹിക്കേണ്ടി വന്നത്, സഹപാഠികളിൽ നിന്നും നിരന്തരം കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടി വരുന്നു. ഇത് ആക്രമണപരമായ ലൈംഗിക ബന്ധം എന്ന തെറ്റിദ്ധാരണ അയാളുടെ ഉള്ളിൽ നിറച്ചു.
സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം, ചിക്കറ്റിലോ സൈന്യത്തിൽ ചേരുന്നു. 1961 ആയപ്പോഴേക്കും സേവനം പൂർത്തിയാക്കി സ്വന്തം നാട്ടിൽ തിരിച്ചെത്തുന്നു. ശേഷം ഒരു കമ്മ്യൂണിക്കേഷൻ എൻജിനീയറായി റോസ്തോവ് പട്ടണത്തിൽ ജോലി നേടുന്നു. 1963 ല് ചിക്കറ്റിലോ വിവാഹിതനാകുന്നു. ചിക്കറ്റിലോയുടെ വിവാഹശേഷമാണ് ഭാര്യ, ഫെയോടോഷ്യ തന്റെ ഭർത്താവ് ലൈംഗികപരമായി നിരവധി ശാരീരിക പ്രശ്നങ്ങൾ നേരിടുന്നതിനെ പറ്റി അറിയുന്നത്. ഭർത്താവിന്റെ ശാരീരികമായ പ്രശ്നങ്ങളെ കുറിച്ച് അറിഞ്ഞ് ഫെയോടോഷ്യ അതൊന്നും അത്ര വലിയ കാര്യമാക്കുന്നില്ല. അങ്ങനെ നല്ല രീതിയിൽ തന്നെ ഇരുവരുടെയും ദാമ്പത്യജീവിതം മുന്നോട്ടു പോകുന്നു, ഇവർക്ക് രണ്ടു കുഞ്ഞുങ്ങൾ ജനിക്കുന്നു. കുടുംബത്തെ പോറ്റുവാൻ വേണ്ടി ചിക്കറ്റിലോ വീണ്ടും പഠിക്കുന്നു. അങ്ങനെ സാഹിത്യത്തിൽ ബിരുദം നേടുന്നു. നോവോഷാഖിൻസ്കിലെ ഒരു സ്കൂളിൽ റഷ്യൻ ഭാഷയുടെയും സാഹിത്യത്തിന്റെയും അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നു. ഒരു അധ്യാപകൻ എന്ന നിലയിൽ തീർത്തും പരാജയമായിരുന്നു ചിക്കറ്റിലോ. ഒതുങ്ങി കൂടിയ സ്വഭാവത്തിന് ഉടമയത് കൊണ്ട് തന്നെ അയാൾക്ക് ആരും അത്ര കണ്ട് വിലയോ പ്രാധാന്യമോ അവിടെ കൽപ്പിച്ചിരുന്നില്ല. എന്തിനേറെ പറയുന്നു തക്കം കിട്ടുമ്പോൾ വിദ്യാർഥികൾ പോലും അധ്യാപകനായിരുന്ന ചിക്കറ്റിലോയെ മർദ്ദിക്കുമായിരുന്നു.

എല്ലാവരുടെയും കണ്ണുകളിൽ ചിക്കറ്റിലോ ഒരു പാവം അധ്യാപകനായിരുന്നു. എന്നാൽ അയാൾ ധരിച്ചിരുന്ന ആ മൂട് പടത്തിനുമപ്പുറമായിരുന്നു ചിക്കറ്റിലോയെന്ന മൃഗത്തിന്റെ ചിന്തയും പ്രവർത്തിയും. ചിക്കറ്റിലോ സ്കൂളിലെ പെൺകുട്ടികളുടെ ഡോർമിറ്ററിയിൽ പലപ്പോഴായി ഒളിഞ്ഞു നോക്കിയിരുന്നു. അവർ വസ്ത്രം മാറുന്നതും നോക്കി അയാൾ പതുങ്ങി വാതിലുകൾക്കിടയിലൂടെ ഒളിച്ചിരിക്കുമായിരുന്നു. ഒരിക്കൽ അയാൾ സ്വന്തം വിദ്യാർത്ഥിനിയെ തന്നെ കടന്നുപിടിക്കുന്നു. പലപ്പോഴായി അയാൾ വിദ്യാർത്ഥിനികൾക്ക് നേരെ നടത്തിയ ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒടുവിൽ ആ സ്കൂളിൽ നിന്നും അയാളെ പുറത്താക്കുന്നു. ശേഷം മറ്റൊരു പട്ടണത്തിലെ ഒരു സ്കൂളിൽ അധ്യാപകനായി പിന്നെയും അയാൾ ജോലിയിൽ പ്രവേശിക്കുന്നു. അവിടെയും അയാളുടെ ചെയ്തികൾക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. ആ സ്കൂളിൽ നിന്നും ചിക്കറ്റിലോയെ പുറത്താക്കുന്നു. അങ്ങനെ ഒന്നിനെ പുറകെ ഒന്നായി അയാൾ അധ്യാപകനായി ജോലി ചെയ്തിരുന്ന വിദ്യാലയങ്ങളിൽ നിന്നും അയാളെ പുറത്താക്കി കൊണ്ടിരുന്നു.

ലൈംഗിക സംതൃപ്തിക്കായിരുന്നു ചിക്കറ്റിലോ വിദ്യാർഥിനികളെ ഇങ്ങനെ ഉപദ്രവിച്ചിരുന്നത്. ഒടുവിൽ ലൈംഗിക സംതൃപ്തിക്കായി അയാൾ കണ്ടെത്തിയ മാർഗമായിരുന്നു ഇരകളെ കൊലപ്പെടുത്തുക എന്നത്. ഇരകളെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് പകരം അവരെ കൊലപ്പെടുത്തുമ്പോൾ തനിക്ക് സംതൃപ്തി ഉണ്ടാകുമെന്ന് അയാൾ ഉറച്ചു വിശ്വസിച്ചു. ഈ ദുശ്ചിന്തയുടെ അടിസ്ഥാനത്തിൽ അയാൾ കവർന്നത് 56 ഓളം ജീവനുകളായിരുന്നു. ഇതിനായി അയാൾ ഒരു കുടിൽ വാങ്ങുന്നു. ഇരകളെ തട്ടിക്കൊണ്ടുവന്ന ശേഷം ലൈംഗികമായി ഉപദ്രവിച്ച കൊലപ്പെടുത്തുന്നതിനായിരുന്നു ഇങ്ങനെ ഒരു കുടിൽ വാങ്ങുന്നത്.

1978, ഡിസംബർ, 9 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ ചിക്കറ്റിലോ ആ കുടിലിലേക്ക് തട്ടിക്കൊണ്ടുവരുന്നു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നു. ഒടുവിൽ അയാൾ ആ കുഞ്ഞിനെ കൈയിൽ കരുതിയ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുന്നു. പെൺകുട്ടി മരണപ്പെട്ടു എന്ന് ഉറപ്പായ ശേഷം അടുത്തുള്ള നദിക്കരയിൽ ശവശരീരം ഉപേക്ഷിക്കുന്നു. അധികം വൈകാതെ നദിക്കരയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ ശവശരീരവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം നടത്തുന്നു.

പെൺകുട്ടിയുടെ ശവശരീരം കണ്ടുകിട്ടിയ സ്ഥലത്ത് നിന്നും അല്പം മാറി നദികരയിൽ രക്ത തുള്ളികൾ തളം കെട്ടികിടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നു. ആ രക്ത തുള്ളികളെ പിന്തുടർന്ന അവർ എത്തിച്ചേർന്നത് ചിക്കറ്റിലോയുടെ കുടിലിലായിരുന്നു. അങ്ങനെ പോലീസ് ചിക്കറ്റിലോയെ ചോദ്യം ചെയ്തപ്പോൾ, തനിക്ക് പെൺകുട്ടിയുടെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് അയാൾ പറയുന്നു. നിരപരാധിയാണെന്ന് പോലീസിനെ അയാൾ വിജയകരമായി ബോധ്യപ്പെടുത്തുന്നു. തുടർന്ന് അന്വേഷണം ചിക്കറ്റിലോയുടെ അയൽവാസി അലക്സാണ്ടർ ക്രാവ്ചെങ്കോയിലേക്ക് നിളുന്നു.
മുമ്പൊരിക്കൽ കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 25 കാരനായ അലക്സാണ്ടർ ക്രാവ്ചെങ്കോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ടു തന്നെ അലക്സാണ്ടർ തന്നെയാകും ഈ കൊലപാതകത്തിന് പിന്നിൽ എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേരുന്നു. താനല്ല കുറ്റം ചെയ്തു എന്ന് ഒരുപാട് വട്ടം പോലീസിനോട് അലക്സാണ്ടർ ഏറ്റു പറയുന്നുണ്ടെങ്കിലും, പോലീസിന്റെ ക്രൂരമർദ്ദനങ്ങൾക്കൊടുവിൽ അയാൾ സ്വയം കുറ്റം ഏറ്റെടുക്കുന്നു.

അലക്സാണ്ടർ കൊലയാളിയാണ് എന്ന് തെളിയിക്കുന്ന യാതൊരു തെളിവുകളും പോലീസിന്റെ പക്കൽ ഉണ്ടായിരുന്നില്ല. അയാൾ സ്വയം കുറ്റം ഏറ്റെടുത്തതോടുകൂടി കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നു. തുടർന്ന് കോടതി അലക്സാണ്ടറിനെ വധശിക്ഷയ്ക്ക് വിധിക്കുന്നു. അങ്ങനെ അലക്സാണ്ടർ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നു. ആദ്യത്തെ കൊലപാതകത്തിൽ പിടിക്കപ്പെടാതെ വന്നതോടെ വല്ലാത്തൊരു ആത്മവിശ്വാസം അയാളിൽ വർദ്ധിക്കുന്നു. തുടർന്ന്, 1981, അധ്യാപക ജീവിതം അവസാനിപ്പിച്ച് മറ്റൊരു ജോലിയിൽ ചിക്കറ്റിലോ പ്രവേശിക്കുന്നു. ഒരു കമ്പനിയിൽ സപ്ലൈ ക്ലർക്കായി ജോലിചെയ്യുന്ന വേളയിൽ മറ്റൊരു കൊലപാതകം കൂടി അയാൾ നടത്തുന്നു.

1981 സെപ്റ്റംബർ 3, ലാരിസ എന്ന 17 വയസ്സുകാരിയെ ബസ് സ്റ്റോപ്പിൽ വച്ച് പരിചയപ്പെടുന്നു. തുടർന്ന്, വോഡ്ക നൽകാമെന്ന വാഗ്ദാനം ചെയ്ത് തൊട്ടടുത്തുള്ള ഒരു കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. തങ്ങൾക്ക് ചുറ്റും ആരുമില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ചിക്കറ്റിലോ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുന്നു. അപ്പോഴും ലൈംഗികമായി ഏറെ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരുന്ന ചിക്കറ്റിലോ ആകെ ക്ഷുഭിതനാകുന്നു. പെൺകുട്ടി നിലവിളിക്കാതിരിക്കുവാനായി വായിൽ മണ്ണുവാരി നിറക്കുന്നു. കൈയിൽ മറ്റ് ആയുധങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് അയാൾ പല്ലും നഖവും ഉപയോഗിച്ച് ആ ശരീരം വികൃതമാക്കുന്നു. കൈകൊണ്ട് കഴുത്ത് ഞെരിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുന്നു. ശേഷം കരിയിലകൾ കൊണ്ട് ശവശരീരം മൂടുന്നു.

അങ്ങനെ 56 ഓളം കൊലപാതകങ്ങൾ ചിക്കറ്റിലോ ചെയ്ത് കൂട്ടുന്ന. ചില ഇരകളുടെ കണ്ണുകൾ കുത്തി പൊട്ടിക്കുന്നു, കണ്ണുകൾ ചൂഴ്ന്നെടുക്കുന്നു. ചിക്കറ്റിലോ അയാളുടെ കാമാസക്തി അടങ്ങുവാൻ വേണ്ടി പലരെയും കൊലപ്പെടുത്തുന്നു. സ്ത്രീകൾ മാത്രമായിരുന്നില്ല ചിക്കറ്റിലോയുടെ ഇരകൾ, നിരവധി ആൺകുട്ടികളെയും അയാൾ കൊലപ്പെടുത്തുന്നു. ഇരകളുടെ ശരീരത്തിൽ ലൈംഗിക ആകർഷണം തോന്നുന്ന അവയവം വെട്ടി മുറിച്ച് ശേഷം അവ പലപ്പോഴും അയാൾ ഭക്ഷിച്ചിരുന്നു. ജീവിതത്തിൽ തന്റെ പൗരുഷം തെളിയിക്കുവാൻ പരാജയപ്പെട്ട ചിക്കറ്റിലോ കൊലപാത പരമ്പരകളിലൂടെ ആനന്ദം കണ്ടെത്തിയിരുന്നു.

1970 ക്കൾക്കും 90 ക്കൾക്കും ഇടയിൽ സമാന രീതിയിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം വളരെ വലുതായിരുന്നു. കൊലപാതകിയെ കണ്ടെത്തുവാൻ ഒരു വശത്ത് പോലീസ് തകൃതിയായി അന്വേഷണം നടത്തുന്നു. മറുവശത്ത് ചിക്കറ്റിലോ പുതിയ ഇരകളെ തേടി നടന്നു. റോസ്തോവിലെ കശാപ്പുകാരൻ (The Butcher of Rostov) എന്ന് മാധ്യമങ്ങൾ പേര് നൽകിയ ആ കൊലയാളിയെ കണ്ടെത്തുവാനുള്ള പരിശ്രമത്തിൽ തെളിയിക്കപ്പെടാത്ത ആയിരക്കണക്കിന് കേസുകൾ തെളിയിക്കപ്പെടുന്നു. 1990 ൽ ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ കേസിൽ ചിക്കറ്റിലോയെ പോലീസ് അറസ്റ്റ് ചെയുന്നു. എന്നാൽ അയാൾ കുറ്റക്കാരനാണ് എന്ന് തെളിയിക്കുവാൻ തക്കവണ്ണം തെളിവുകൾ ഒന്നും തന്നെ പോലീസിന്റെ പക്കൽ ഉണ്ടായിരുന്നില്ല. എന്നാൽ പോലീസിന് ഉറപ്പായിരുന്നു തങ്ങൾ തേടുന്ന കൊലപാതകി ചിക്കറ്റിലോയാണ് എന്ന്.

ഒടുവിൽ സൈക്യാട്രിക് പരിശോധനയ്ക്ക് ചിക്കറ്റിലോയെ വിധേയനാകുന്നു. സീരിയൽ കില്ലിംഗിനെക്കുറിച്ചുള്ള ഒരു പ്രൊജക്റ്റ് തയ്യാറാക്കുവാൻ എത്തിയ വിദ്യാർത്ഥി എന്ന നിലയിലാണ് സൈക്കിയാട്രിസ്റ് ചിക്കറ്റിലോയുമായി ഇടപഴകുന്നത്. പോലീസിനോട് തുറന്നു പറയാത്തത് പല കാര്യങ്ങളും അയാൾ സൈക്കിയാട്രിസ്റ്റിനോട് പറയുന്നു. അങ്ങനെ ചിക്കറ്റിലോ അയാൾ നടത്തിയ കൊലപാതക പാരമ്പരകളെ കുറിച്ച് ഒന്നൊന്നായി വെളിപ്പെടുത്തുന്നത്. റോസ്തോവ് പോലീസ് തേടുന്ന ഒരു കൊലയാളിയാണ് ചിക്കറ്റിലോയെന്ന് അവർക്ക് അറിയാമായിരുന്നു, എന്നാൽ അവരുടെ കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു ചിക്കറ്റിലോ കൊലപ്പെടുത്തിയ മനുഷ്യരുടെ എണ്ണം. അങ്ങനെ തെളിയിക്കപ്പെടാത്ത 48 ഓളം കേസുകളിൽ പ്രതിയാണ് ചിക്കറ്റിലോ എന്ന് തെളിയുന്നു.

1992 ഏപ്രിൽ 14 ന് റോസ്തോവിൽ ചിക്കറ്റിലോയ്ക്കെതിരെ വിചാരണ നടന്നു, അമ്പത്തിമൂന്ന് കൊലപാതകക്കുറ്റങ്ങളും, അധ്യാപകനായിരുന്നപ്പോൾ പ്രായപൂർത്തിയാകാത്തവർക്കെതിരെ നടത്തിയ ലൈംഗികാതിക്രമത്തിന് അഞ്ച് കുറ്റങ്ങളും ചുമത്തി. അങ്ങനെ ആൻഡ്രി ചിക്കറ്റിലോയെ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നു. തുടർന്ന്, 1994 ഫെബ്രുവരി 14 ന്, ചിക്കറ്റിലോയുടെ വധശിക്ഷ നടാപ്പിലാക്കി. തലയ്ക്ക് പിന്നിൽ വെടിവച്ചാണ് ചിക്കറ്റിലോയെ കൊലപ്പെടുത്തുന്നത്.

പാപ്പുവ ഗിനിയിൽ ഏകദേശം 7,000 തനതായ സംസ്കാരങ്ങളുണ്ട്, അവയിൽ ഓരോന്നിനും വ്യത്യസ്തമായ ഭാഷകൾ, ആയുധങ്ങൾ, നൃത്തങ്ങൾ, സംഗീതം, ബോഡി പെയിൻറിംഗ്, വസ്ത്രധാരണ രീതികൾ എന്നിവയുണ്ട്. എന്നിരുന്നാലും, ആധുനികവൽക്കരണം രാജ്യമെമ്പാടും വ്യാപിക്കുന്നതിനനുസരിച്ച് ഈ സമ്പന്നമായ സാംസ്കാരിക പൈതൃകം ക്രമേണ മങ്ങിക്കൊണ്ടിരിക്കുന്നു.

Summary: Andrei Chikatilo (1936–1994), commonly known as “The Butcher of Rostov,” was one of the Soviet Union’s most prolific and brutal serial killers. Between 1978 and 1990, he murdered at least 52 women and children across various regions, including Russia, Ukraine, and Uzbekistan.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.