കൊച്ചി: കള്ളപ്പണക്കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ നിർണ്ണായക സഹായം നൽകിയ ആലപ്പുഴ പൊലീസിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അഭിനന്ദിച്ചു. കേരള പൊലീസിന് ഇതാദ്യമായാണ് ഇഡി ഇത്തരമൊരു അഭിനന്ദനക്കത്ത് നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.(Helped in arresting accused in money laundering case, ED’s letter of appreciation to Kerala Police)
പ്രതിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും സഹായിച്ച പറയുന്ന ഉദ്യോഗസ്ഥരെ ഇഡി കത്തിൽ പേരെടുത്ത് അഭിനന്ദിച്ചു. മനുമോഹൻ, നിസാർ, അഭിലാഷ്, ബിജോയ് ടി.എസ്. എന്നിവരെയാണ് അഭിനന്ദിച്ചത്.
പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടാൻ സഹായിച്ച ഉദ്യോഗസ്ഥരുടെ മികവിനെയാണ് അഡിഷണൽ ഡയറക്ടർ രാകേഷ് സുമൻ കത്തിലൂടെ പ്രശംസിച്ചത്. സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും തമ്മിലുള്ള സഹകരണം കുറ്റകൃത്യങ്ങൾ തടയുന്നതിൽ എത്രത്തോളം ഫലപ്രദമാണെന്നതിന്റെ തെളിവായി ഈ അഭിനന്ദനക്കത്ത് വിലയിരുത്തപ്പെടുന്നു.

