HomeKeralaനിതിൻ രാജിൻ്റെ മരണം: വിദ്യാർത്ഥി രോഷം ഇരമ്പുന്നു, ഡോ. MK റാമിനെ...

നിതിൻ രാജിൻ്റെ മരണം: വിദ്യാർത്ഥി രോഷം ഇരമ്പുന്നു, ഡോ. MK റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലേക്ക്. ഡോ. എം.കെ. റാമിനെ പുറത്താക്കുന്നതുവരെ അനിശ്ചിതകാല സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. അന്വേഷണ സമിതിക്ക് മുൻപിൽ മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നു പറയാൻ രക്ഷിതാക്കളും ഇന്ന് കോളേജിലെത്തി.(Nitin Raj’s death, Student anger rages, indefinite strike demanding the dismissal of Dr. MK Ram)

ക്യാമ്പസിൽ വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച വിദ്യാർത്ഥികൾ മാനേജ്‌മെന്റിന് മുൻപിൽ കടുത്ത നിബന്ധനകളാണ് വെച്ചിരിക്കുന്നത്. ഡോ. എം.കെ. റാമിനെ എത്രയും വേഗം പിരിച്ചുവിടുക. ഒപ്പം ആരോപണവിധേയരായ മറ്റ് രണ്ട് അധ്യാപകർക്കെതിരെയും നടപടി സ്വീകരിക്കുക. ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് സംഘടന പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യം അനുവദിക്കുക.

കോളേജിൽ രക്ഷാകർതൃ-അധ്യാപക സമിതി ഉടൻ നിലവിൽ കൊണ്ടുവരിക. അധ്യാപകരിൽ നിന്ന് നേരിടുന്ന ക്രൂരതകൾ പുറംലോകത്തെ അറിയിക്കാൻ വിദ്യാർത്ഥികൾ പ്രത്യേക മെയിൽ ഐഡി രൂപീകരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറ്റമ്പതിലേറെ പരാതികളാണ് അധ്യാപകർക്കെതിരെ ലഭിച്ചത്. ഭയമില്ലാതെ കാര്യങ്ങൾ തുറന്നു പറയുമെന്ന് ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും വ്യക്തമാക്കി. കോളേജിന് അകത്ത് മാത്രമല്ല, പുറത്തും രാഷ്ട്രീയ-സാമൂഹിക സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.

ഡോ. എം.കെ. റാമിന്റെ എടക്കാടുള്ള ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ച് അക്രമാസക്തമായി. ക്ലിനിക്കിന്റെ ബോർഡുകൾ നശിപ്പിക്കുകയും പോലീസുമായി ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡെന്റൽ കോളേജിലേക്ക് പട്ടികജാതി ക്ഷേമസമിതിയും മാർച്ച് നടത്തി.

WhatsApp Channel Banner

Latest updates

‘മുഖ്യമന്ത്രി സ്വകാര്യ പരിപാടികളിൽ അഭിരമിക്കുകയാണ്’: പ്രളയ ദുരിതാശ്വാസത്തിൽ സർക്കാരിന്...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുകയും വിവിധ ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജാഗ്രതാ നിർദേശങ്ങൾ നൽകുന്നതിലും സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സിപിഐഎം മുഖപത്രത്തിൻ്റെ രൂക്ഷവിമർശനം. മുൻകാലങ്ങളിലെ മഹാപ്രളയങ്ങളെയും...

ഇടുക്കിയിൽ കനത്ത മഴ: മലങ്കര ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ...

ഇടുക്കി: ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും....

പേമാരിയിൽ മുങ്ങി കേരളം: ഇടുക്കിയിൽ കനത്ത മഴ, മലങ്കര...

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക്...

വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം: കോഴിക്കോട് നഗരം...

കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറി നിൽക്കുന്ന സ്ഥിതിയാണുള്ളത്. അതേസമയം, കോഴിക്കോട് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും നഗരത്തിൽ പലയിടങ്ങളിലും...

ഭർത്താവിനും കുടുംബത്തിനുമെതിരെ ഗാർഹിക പീഡന പരാതിയുമായി നടി അദിതി...

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം അദിതി ശർമ്മ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗാർഹിക പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും മുംബൈ പോലീസിൽ പരാതി നൽകി. അദിതിയുടെ പരാതിയിൽ ഭർത്താവ് അഭിനീത് വിദ്യാനന്ദ് കൗശിക്, അമ്മായിയമ്മ ഊർമിള...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....