മനുഷ്യരെപ്പോലെ തന്നെ വികാരങ്ങളുള്ള ജീവികളാണ് ആനകളെന്ന് വീണ്ടും തെളിയിക്കുന്ന ഹൃദയഭേദകമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരിച്ചുപോയ തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാകാതെ, അതിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന ഒരു തള്ളയാനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് (Grieving Mother Elephant Video). ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ വീഡിയോ പങ്കുവെച്ചത്.
44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, മരിച്ചുകിടക്കുന്ന കുട്ടി ആനയുടെ ശരീരം തുമ്പിക്കൈ കൊണ്ട് തള്ളയാന വലിച്ചിഴയ്ക്കുന്നതും എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. തന്റെ കുഞ്ഞ് മരിച്ചുവെന്ന് ഉൾക്കൊള്ളാൻ ആ അമ്മയ്ക്ക് കഴിയുന്നില്ല. ചിലപ്പോൾ ഒരു ദിവസം മുഴുവൻ ആനകൾ ഇത്തരത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ ശരീരം കൂടെക്കൊണ്ടുപോകാറുണ്ടെന്ന് കസ്വാൻ കുറിച്ചു. “ദുഃഖം മനുഷ്യർക്ക് മാത്രം അവകാശപ്പെട്ട ഒന്നല്ല. അവർ നമ്മളെപ്പോലെ തന്നെയാണ്; ദുഃഖിക്കുന്നു, ഓർക്കുന്നു, വിട്ടുനൽകാൻ വിസമ്മതിക്കുന്നു,” അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പായി നൽകി.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് ആനകളുടെ വൈകാരിക ബന്ധത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. 22 മാസത്തോളം കുഞ്ഞിനെ ഗർഭത്തിൽ ചുമക്കുന്ന ആനകൾക്ക് അവരോടുള്ള ബന്ധം ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതാണെന്ന് ഉപഭോക്താക്കൾ കുറിച്ചു. ആനകളുടെ ഈ മാതൃസ്നേഹം തങ്ങളെ കരയിപ്പിച്ചു എന്നാണ് മിക്കവരും പ്രതികരിച്ചത്.
Grief is not uniquely human.#Elephant Mother not able to comprehend death of her calf.
She keeps dragging body for some time, at times for days. They are so like us. Mourning, remembering, refusing to let go.
This we documented in nov 2024. pic.twitter.com/blqVDxZe2F
— Parveen Kaswan, IFS (@ParveenKaswan) April 14, 2026

