Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKerala'സതീശൻ തള്ളിൻ്റെ ആശാൻ, രാഹുൽ ഗാന്ധി വന്നാലും ഉത്തരവ് മറികടക്കാൻ ആകില്ല':...

‘സതീശൻ തള്ളിൻ്റെ ആശാൻ, രാഹുൽ ഗാന്ധി വന്നാലും ഉത്തരവ് മറികടക്കാൻ ആകില്ല’: വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ KB ഗണേഷ് കുമാർ | Vehicle modification

🎙️ Latest Podcast

കൊല്ലം: പത്തനാപുരത്ത് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാണെന്നും കെ.ബി. ഗണേഷ്‌കുമാർ. തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർമാർ നേരിട്ട് വന്നു പറഞ്ഞതായും മണ്ഡലത്തിൽ കടുത്ത മത്സരം അനുഭവപ്പെട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.(Even if Rahul Gandhi comes, the order cannot be overturned, KB Ganesh Kumar on vehicle modification)

വി.ഡി. സതീശൻ പറഞ്ഞ കാര്യങ്ങളൊന്നും സത്യമായിട്ടില്ലെന്നും അദ്ദേഹം ‘തള്ളലിന്റെ ആശാൻ’ ആണെന്നും ഗണേഷ്‌കുമാർ പരിഹസിച്ചു. രാഹുൽ ഗാന്ധിയുടെയും യുഡിഎഫിന്റെയും വാഗ്ദാനങ്ങൾ കേരളത്തെ നശിപ്പിക്കുന്നതാണ്. വയനാട്ടിൽ ഒരു വീട് പോലും വെച്ചുകൊടുക്കാൻ പറ്റാത്ത കോൺഗ്രസാണോ കേരളം ഭരിക്കാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുമെന്ന സതീശന്റെ പ്രസ്താവന പ്രായോഗികമല്ല. കേന്ദ്ര നിയമത്തെയോ കോടതി ഉത്തരവിനെയോ മറികടക്കാൻ സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും സാധിക്കില്ലെന്ന് മുൻ ഗതാഗതമന്ത്രി കൂടിയായ ഗണേഷ്‌കുമാർ വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.