HomeWorld2019 ഈസ്റ്റർ സ്‌ഫോടനങ്ങൾക്ക് മുൻ ഇന്റലിജൻസ് മേധാവിയുടെ നിർദേശം? ശ്രീലങ്കൻ പാർലമെന്റിൽ...

2019 ഈസ്റ്റർ സ്‌ഫോടനങ്ങൾക്ക് മുൻ ഇന്റലിജൻസ് മേധാവിയുടെ നിർദേശം? ശ്രീലങ്കൻ പാർലമെന്റിൽ ഗുരുതര വെളിപ്പെടുത്തൽ | Sri Lanka Easter Bombing Investigation

കൊളംബോ: 2019-ൽ ശ്രീലങ്കയെ നടുക്കിയ ഈസ്റ്റർ സൺഡേ ഭീകരാക്രമണങ്ങൾക്ക് രാജ്യത്തെ മുൻ രഹസ്യാന്വേഷണ മേധാവി നേരിട്ട് നിർദേശം നൽകിയിരുന്നുവെന്ന ഗുരുതര ആരോപണവുമായി ശ്രീലങ്കൻ സർക്കാർ (Sri Lanka Easter Bombing Investigation). ആക്രമണത്തിൽ 279 പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്തരമൊരു ഔദ്യോഗിക പരാമർശം പാർലമെന്റിൽ ഉയരുന്നത്.
പൊതുസുരക്ഷാ മന്ത്രി ആനന്ദ വിജയപാലയാണ് പാർലമെന്റിൽ ഈ വെളിപ്പെടുത്തൽ നടത്തിയത്. മുൻ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ് (SIS) മേധാവിയും വിരമിച്ച മേജർ ജനറലുമായ തുവാൻ സുരേഷ് സല്ലായ് ആക്രമണത്തിന് മുമ്പ് ചില മുസ്ലിം യുവാക്കളുമായി കൂടിക്കാഴ്ച നടത്തി ലക്ഷ്യമിടേണ്ട പള്ളിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞു.

മൂന്ന് ആഡംബര ഹോട്ടലുകളും രണ്ട് കത്തോലിക്കാ ദേവാലയങ്ങളും കൊളംബോയ്ക്ക് പുറത്തുള്ള ഒരു പ്രൊട്ടസ്റ്റന്റ് സഭയും ലക്ഷ്യമാക്കിയായിരുന്നു 2019 ഏപ്രിൽ 21-ന് നടന്ന സ്‌ഫോടന പരമ്പര. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇസ്ലാമിക തീവ്രവാദികളുമായി ഗൂഢാലോചന നടത്തുകയും ആക്രമണം നടപ്പിലാക്കുന്നതുവരെ അവരെ തന്ത്രപരമായി നയിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായതായി മന്ത്രി അവകാശപ്പെട്ടു. എന്നാൽ എല്ലാ ആരോപണങ്ങളും സുരേഷ് സല്ലായ് നിഷേധിച്ചിട്ടുണ്ട്.
ഭീകരവിരുദ്ധ നിയമപ്രകാരം ഫെബ്രുവരിയിൽ അറസ്റ്റിലായ സല്ലായ് കസ്റ്റഡിയിൽ കഴിയുന്നതിനിടെ നിരാഹാര സമരം ആരംഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി അറിയിച്ചു.

സല്ലായിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ മുൻ പ്രസിഡന്റ് ഗോടബയ രാജപക്‌സയ്ക്ക് രാജ്യം വിടുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി കോടതി ഉത്തരവ് നേടിയതായും റിപ്പോർട്ടുകളുണ്ട്. 2019-ൽ രാജപക്‌സ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സല്ലായ് സ്റ്റേറ്റ് ഇന്റലിജൻസ് സർവീസിന്റെ തലവനായി നിയമിതനായത്. 2023-ൽ ബ്രിട്ടീഷ് മാധ്യമമായ ചാനൽ 4 പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലും സല്ലായിയും ആക്രമണം നടത്തിയ ഇസ്ലാമിക തീവ്രവാദികളും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. അന്നത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗോടബയ രാജപക്‌സയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനായാണ് ആക്രമണം തടയാതിരുന്നതെന്ന വെളിപ്പെടുത്തലും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

ഈസ്റ്റർ സ്‌ഫോടനത്തിന് രണ്ട് ദിവസങ്ങൾക്കുശേഷമാണ് ഗോടബയ രാജപക്‌സ പ്രസിഡന്റ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഇസ്ലാമിക തീവ്രവാദത്തെ ശക്തമായി നേരിടുമെന്ന വാഗ്ദാനവുമായി അദ്ദേഹം പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയിരുന്നു. അതേസമയം, മുൻ പ്രസിഡന്റ് ഗോടബയ രാജപക്‌സയെ ഇതുവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഉടൻ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ വൃത്തങ്ങൾ നൽകുന്ന സൂചന.

Summary: Sri Lanka’s Public Security Minister has alleged in parliament that former intelligence chief Tuan Suresh Sallay played a direct role in orchestrating the 2019 Easter Sunday bombings that killed 279 people. The revelation comes amid an ongoing investigation, with authorities also examining possible links to former President Gotabaya Rajapaksa.

 

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...