ഇടുക്കി: യുഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ഇടുക്കി ഡിസിസി പ്രസിഡന്റ് നടത്തിയ പരാമർശം വിവാദമാകുന്നു. മുൻപ് നടന്ന ഒരു സമരത്തെക്കുറിച്ച് സംസാരിക്കവെ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് സ്വന്തം വസ്ത്രം വലിച്ചുകീറാൻ താൻ നിർദേശിച്ചുവെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്.(Idukki DCC President makes indecent remarks during speech)
അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ് കീറിക്കോണം എന്ന് പറഞ്ഞുവെന്നും, പിന്നെ വകുപ്പ് എന്നാന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭ്യമല്ലാത്ത ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്.
മുതിർന്ന നേതാക്കൾ വേദിയിലിരിക്കെയാണ് ഇത്തരമൊരു പരാമർശം ഉണ്ടായത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

