Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala
HomeKerala'പിഷാരടി തോൽക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫിയാണ്, കുതന്ത്രം പാലക്കാട് നടക്കില്ല':...

‘പിഷാരടി തോൽക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫിയാണ്, കുതന്ത്രം പാലക്കാട് നടക്കില്ല’: EN സുരേഷ് ബാബു | Shafi Paramabil

🎙️ Latest Podcast

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെടണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിൽ ആണെന്ന് ഇ.എൻ. സുരേഷ് ബാബു. പിഷാരടി തോറ്റാൽ തനിക്ക് വീണ്ടും പാലക്കാട് മണ്ഡലത്തിലേക്ക് മടങ്ങിയെത്താമെന്ന ഷാഫിയുടെ വ്യാമോഹമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.(Shafi Paramabil’s manipulation won’t work in Palakkad, says EN Suresh Babu)

സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്താനാണ് ഷാഫി ശ്രമിക്കുന്നത്. ഷാഫി നേരത്തെ മത്സരിച്ചപ്പോൾ നടത്തിയ അതേ പ്രചാരണതന്ത്രങ്ങളാണ് ഇപ്പോഴും കോൺഗ്രസ് പയറ്റുന്നത്. എന്നാൽ ഷാഫിയുടെ കുതന്ത്രങ്ങൾ ഇത്തവണ പാലക്കാട് വിലപ്പോവില്ല.

കോങ്ങാടും മലമ്പുഴയിലും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണയുണ്ട്. ബി.ജെ.പി ജയിച്ചാലും എൽ.ഡി.എഫ് ജയിക്കരുത് എന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. പാലക്കാട് ജില്ലയിലെ 12 മണ്ഡലങ്ങളിൽ 11 ഇടത്തും എൽ.ഡി.എഫ് വിജയിക്കും. എൽ.ഡി.എഫിന്റെ മുന്നേറ്റത്തിൽ ഭയന്നാണ് കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്. കോൺഗ്രസും ബി.ജെ.പിയും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.