കൊല്ലം: മന്ത്രി കെ.എൻ. ബാലഗോപാലിനും സിപിഎം നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റി. കൊട്ടാരക്കരയെ പാർട്ടിയുടെ കോട്ടയാക്കി മാറ്റിയ തന്നെ പാർട്ടി ഒതുക്കിയെന്നും ഇതിന് പിന്നിൽ മന്ത്രി ബാലഗോപാലിന് കൃത്യമായ പങ്കുണ്ടെന്നും അവർ ആരോപിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു അയിഷ പോറ്റിയുടെ വെളിപ്പെടുത്തലുകൾ.(CPM has confined me, minister behind cyber-attack, says Aisha Potty)
മന്ത്രി ബാലഗോപാലിനോട് പലവട്ടം പരാതിപ്പെട്ടിരുന്നുവെന്ന് അയിഷ പോറ്റി പറഞ്ഞു. സിപിഎം എന്നെക്കൊണ്ട് നിർബന്ധപൂർവ്വം വിആർഎസ് എടുപ്പിച്ചു. പാർട്ടിക്ക് വളർച്ച ഉണ്ടായപ്പോൾ അയിഷ പോറ്റിയെ ആവശ്യമില്ലെന്ന നിലപാടായി. വോട്ട് പിടിക്കാൻ മാത്രം വേണം, അവർ ആരോപിച്ചു.
മന്ത്രി വീണാ ജോർജിനെയും അയിഷ പോറ്റി പരിഹസിച്ചു. കരിങ്കൊടി കണ്ടാൽ ഉടൻ ഐസിയുവിലേക്ക് ഓടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് എന്ന് അവർ പറഞ്ഞു. തനിക്കെതിരെ നടക്കുന്ന സൈബർ വേട്ടയ്ക്ക് പിന്നിൽ മന്ത്രി ബാലഗോപാലിന്റെ പിന്തുണയുണ്ടെന്ന് അവർ ആരോപിച്ചു. ബിജെപിയിലേക്ക് പോകുന്നവർക്കെതിരെ ആക്രമണമില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

