This Content Is Only For Subscribers
ഭൂമിക്ക് അവസാനമുണ്ടോ, അങ്ങനെയെങ്കിൽ എവിടെയാകും ഭൂമി അവസാനിക്കുക ? ഒരൽപ്പം കുഴപ്പിക്കുന്നതാണ് ഈ ചോദ്യമെങ്കിലും ഭൂമിയുടെ അവസാനത്തിലേക്ക് ഒന്ന് പോയല്ലോ. ലോകത്തിലെ അവസാന നഗരമായ ഉഷുവായ (Ushuaia). ഈ കൊച്ചു നഗരം ലോകത്തിന്റെ ഏറ്റവും തെക്കേ അറ്റത്താണ് ഉള്ളത്, ഉഷുവായ പിന്നിട്ടാൽ പിന്നെ അന്റാർട്ടിക്കായാണ് അത് കൊണ്ട് തന്നെ ഈ നഗരത്തെ ലോകത്തിലെ അവസാന നഗരം (Last city of the world) എന്നും വിശേഷിപ്പിക്കുന്നു (Ushuaia the last city).
അർജന്റീന പ്രവിശ്യയായ ടിയറ ഡെൽ ഫ്യൂഗോയുടെ (Tierra del Fuego) തലസ്ഥാനമാണ് ഉഷുവായ. 80,000-ത്തിലധികം ജനസംഖ്യയുള്ള ഉഷുവയ, സമുദ്ര നിരപ്പിൽ നിന്നും വെറും ആറു മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയുന്നത്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അഞ്ച് അന്റാർട്ടിക്കൻ ഗേറ്റ് വേ നഗരങ്ങളിൽ ഒന്നാണ് ഇവിടം. ഒരുകാലത്ത് നാവിക താവളത്തിനും ജയിലിനും വളരെ പ്രശസ്തമായിരുന്നു ഉഷുവായ ഇന്ന് അർജന്റീനയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. ബീഗിൾ ചാനലിനും മാർഷൽ പർവതനിരകൾക്കും ഉഷുവായ ഉൾക്കടലുമായും അതിർത്തി പങ്കിടുന്ന ഈ മനോഹര നഗരം സഞ്ചാരികൾക്ക് കാഴ്ച്ചയുടെ മാസ്മരിക ലോകം തുറന്നു കാട്ടുന്നു. ഉഷുവായയിൽ നിന്നും തെക്കെ ദിശയിലൂടെ നാലാപത്തിയെട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ അന്റാർട്ടിക്കയിൽ എത്തിച്ചേരുവാൻ കഴിയുന്നതാണ്.
ഉഷുവായിലെ കുപ്രസിദ്ധ ജയിൽ
ഉഷുവായ നഗരത്തിന്റെ പ്രധാന ആകർഷണ കേന്ദ്രമാണ് ഇവിടുത്തെ ജയിൽ. അർജന്റീനയിലെ ഏറ്റവും അപകടകാരികളായ കുറ്റവാളികളെയും രാഷ്ട്രീയ തടവുകാരെയും പാർപ്പിച്ചിരുന്ന ഈ ജയിലിനെ അർജന്റീനയിലെ അൽകാട്രാസ് (Alcatraz of Argentina) എന്നും അറിയപ്പെടുന്നു. 1902 ൽ നിർമ്മിച്ച ഈ ജയിൽ 1947 ആയപ്പോഴേക്കും പൂർണമായും അടച്ചിടുന്നു, ആ ചെറിയ കാലയളവിൽ പോലും ലോകം കൊണ്ട് നിരവധി കൊടും കുറ്റവാളികളെ ഇവിടെ പാർപ്പിച്ചിരുന്നു.
ലോകത്തുള്ള മറ്റു ജയിലുകളെ അപേക്ഷിച്ച ഇവിടുത്തെ രീതികൾ ഏറെ വ്യത്യസ്തമായിരുന്നു. ഉഷുവായയിലെ ജയിലിൽ നിർബന്ധിതമായി കായികാധ്വാനത്തിന് തടവുപുള്ളികളെ വിധേയരാക്കിയിരുന്നു. തടവുപുള്ളികളുടെ ഈ ജോലി നഗരത്തിന്റെ നിർമ്മാണത്തിന്റെ അവിഭാജ്യ ഘടകമായി മാറി. വീടുകൾ നിർമ്മിക്കുകയും പട്ടണത്തിന് വിറക്, റൊട്ടി, വൈദ്യുതി എന്നിവയുടെ ഉത്പാദനത്തിനും ജയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
തദ്ദേശീയ ഗോത്രമായ യമാന ജനതയായിരുന്നു ഉഷുവായ പ്രദേശത്തെ ആദ്യ നിവാസികൾ. നിലവിൽ യമാന വംശജർ ആരും തന്നെ ഇവിടെ വസിക്കുന്നില്ല. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, അർജന്റീന സർക്കാർ നഗരത്തെ ഒരു ശിക്ഷാ കോളനിയായി മാറ്റിയിരുന്നു. അതിശയകരമായ പ്രകൃതി സൗന്ദര്യവും അതുല്യമായ സംസ്കാരവും കൊണ്ട് ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഇന്ന് ഉഷുവായ. മഞ്ഞ് മൂടിയ പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ഉഷുവായിൽ പാറ്റഗോണിയൻ മരുഭൂമിയും ബീഗിൾ ചാനലും അതിർത്തി തീർക്കുന്നു.
ഉഷുവായ നഗരത്തിന്റെ ലോകാവസാനം എന്ന തലക്കെട്ട് തന്നെയാണ് നഗരത്തിന്റെ പ്രധാന സവിശേഷത. നഗരത്തെ പൊതിഞ്ഞ നിൽക്കുന്ന പർവ്വതങ്ങളും, മഞ്ഞ് മൂടിയ താഴ്വരെയും പെൻഗ്വിൻ കുട്ടങ്ങളും നഗരത്തിന്റെ മാസ്മരിക ചാരുതയ്ക്ക് മോടിക്കുട്ടന്നു. ഉഷുവയയ്ക്ക് തൊട്ടുപുറത്ത്, ടിയറ ഡെൽ ഫ്യൂഗോ ദേശീയോദ്യാനം പർവതങ്ങൾ, തടാകങ്ങൾ, നദികൾ, ഹിമാനികൾ എന്നിയാൽ സമ്പന്നമാണ്. ഏൻഡ് ഓഫ് ദി വേൾഡ് ട്രെയിന്റെ അവസാന സ്റ്റോപ്പും ഈ കൊച്ചു നഗരത്തിലാണ്.
Summary: Ushuaia is the southernmost city in the world, located in Argentina’s Tierra del Fuego province along the scenic Beagle Channel. Often called “The End of the World,” it serves as the primary global gateway for adventurous expeditions and cruises to Antarctica. The city is a hub for outdoor enthusiasts, offering unique experiences like hiking in Tierra del Fuego National Park and riding the historic End of the World Train.

