HomeFIFA World Cup 2026ലോകകപ്പ് ഫുട്ബോളിൽ അപൂർവ്വ റെക്കോർഡ്; ആറാം തവണയും ബൂട്ട് കെട്ടാൻ മെസ്സിയും...

ലോകകപ്പ് ഫുട്ബോളിൽ അപൂർവ്വ റെക്കോർഡ്; ആറാം തവണയും ബൂട്ട് കെട്ടാൻ മെസ്സിയും റൊണാൾഡോയും ഉൾപ്പെടെ 4 ഇതിഹാസങ്ങൾ | FIFA Record Sixth Appearance

വടക്കേ അമേരിക്കൻ രാജ്യങ്ങളായ യു.എസ്.എ, മെക്സിക്കോ, കാനഡ എന്നിവടങ്ങളിലായി ഈ മാസം ജൂൺ 12 മുതൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലേക്ക് ലോകം ഉണരുമ്പോൾ കളിമുറ്റത്ത് ചരിത്ര റെക്കോർഡിനൊരുങ്ങി നാല് ഇതിഹാസ താരങ്ങൾ (FIFA Record Sixth Appearance). ഫുട്ബോൾ ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ലോകകപ്പിൽ തങ്ങളുടെ കരിയറിലെ റെക്കോർഡ് ആറാം പങ്കാളിത്തം കുറിക്കാൻ ഒരുങ്ങുന്നത് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റീനയുടെ നായകൻ ലയണൽ മെസ്സി, ക്രോയേഷ്യയുടെ മിഡ്ഫീൽഡ് മാന്ത്രികൻ ലൂക്കാ മോഡ്രിച്ച്, മെക്സിക്കോയുടെ വിശ്വസ്തനായ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ എന്നിവരാണ്. 2006-ൽ ജർമ്മനിയിൽ നടന്ന ലോകകപ്പിൽ ഒരുമിച്ച് അരങ്ങേറ്റം കുറിച്ച ഈ നാല് വെറ്ററൻ താരങ്ങളും തുടർന്നിങ്ങോട്ട് നടന്ന എല്ലാ ലോകകപ്പുകളിലും തങ്ങളുടെ രാജ്യത്തിനായി അണിനിരന്നിരുന്നു.

ഇതുവരെ ലോകകപ്പ് ചരിത്രത്തിൽ അഞ്ചു ലോകകപ്പുകളിൽ പങ്കെടുത്ത താരങ്ങൾ ഒട്ടനവധി ഉണ്ടെങ്കിലും ആറ് ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ കളിക്കാരെന്ന ചരിത്ര നേട്ടമാണ് ഈ സൂപ്പർ താരങ്ങളെ കാത്തിരിക്കുന്നത്. ഈ നാല് പേരിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ ലയണൽ മെസ്സിക്ക് മാത്രമാണ് കഴിഞ്ഞ ഖത്തർ ലോകകപ്പിലൂടെ കിരീടത്തിൽ മുത്തമിടാൻ സാധിച്ചിട്ടുള്ളത്. ക്രോയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച് 2018 ലോകകപ്പിൽ ഫൈനൽ വരെ എത്തിയിരുന്നെങ്കിലും ഫ്രാൻസിനോട് പരാജയപ്പെട്ട് റണ്ണേഴ്സ് അപ്പ് ആകാനേ കഴിഞ്ഞുള്ളൂ. പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കന്നി ലോകകപ്പായ 2006-ൽ സെമിഫൈനൽ വരെ എത്തിയിരുന്നെങ്കിലും പിന്നീട് നടന്ന നാല് പതിപ്പുകളിലും പ്രീ-ക്വാർട്ടറിനോ ക്വാർട്ടറിനോ അപ്പുറം കടക്കാൻ പോർച്ചുഗലിനായില്ല. മെക്സിക്കൻ ഗോളി ഒച്ചോവയുടെ കാര്യവും സമാനമാണ്, അദ്ദേഹത്തിന്റെ ടീമിനും പ്രീ-ക്വാർട്ടർ കടമ്പ കടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

ആഗോള കായിക മാമാങ്കത്തിന് ഇനി വെറും 9 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജൂൺ 12-ന് മെക്സിക്കോയിലെ വിഖ്യാതമായ എസ്റ്റാഡിയോ അസ്ടെക്ക സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സഹ-ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. വലിപ്പ ചെറുപ്പമില്ലാതെ 48 രാജ്യങ്ങൾ പോരാട്ടത്തിനിറങ്ങുമ്പോൾ കേപ് വെർദെ, കുറകാവോ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ആദ്യ ലോകകപ്പ് കളിക്കാൻ ഒരുങ്ങുകയാണ്. ഇതിനൊപ്പം സ്കോട്ട്‌ലൻഡ്, തുർക്കി, ചെക്കിയ, ഇറാഖ്, ന്യൂസിലാൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പ് യോഗ്യത നേടി വരുന്നത്. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ഇത്തവണത്തെ ഫിഫ ലോകകപ്പ് മത്സരങ്ങൾ മുഴുവനായും ‘സീ 5’ (Zee 5) ആപ്പിലും വെബ്‌സൈറ്റിലും യുണൈറ്റ് 8 (Unite8) സ്പോർട്സ് ടെലിവിഷൻ ചാനലുകളിലും തത്സമയം കാണാൻ സാധിക്കും.

Summary: Four football legends—Lionel Messi, Cristiano Ronaldo, Luka Modric, and Guillermo Ochoa—are set to make a historic sixth appearance at the FIFA World Cup 2026. All four veterans made their tournament debuts in Germany 2006, with Messi being the only one to have won the trophy during the 2022 edition in Qatar. The expanded 48-team mega tournament will kick off on June 12 with co-hosts Mexico facing South Africa at the iconic Estadio Azteca.

WhatsApp Channel Banner

Latest updates

റാന്നിയടക്കം പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി VD സതീശൻ:...

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ പരാതികൾ നേരിട്ട് കേൾക്കുകയും ചെയ്തു.(CM VD...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 4 CPIM പ്രവർത്തകർക്ക്...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധനയ്ക്കായെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സി.പി.ഐ.എം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായെന്നും...

വീണ്ടും ഫാമിലി എന്റർടെയ്‌നറുമായി കാർത്തി; മോഹൻ രാജ–പ്രിൻസ് പിക്‌ചേഴ്‌സ്...

ചെന്നൈ: തമിഴ് നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രവുമായി പ്രിൻസ് പിക്‌ചേഴ്‌സ്. കുടുംബബന്ധങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും ഹീറോയിസത്തിനും പ്രാധാന്യം നൽകുന്ന ഒരു വമ്പൻ ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രമെന്നാണ്...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

‘ഞങ്ങൾ ഭീകരരല്ല’: പാക് അധീന കാശ്മീരിൽ സംഘർഷം രൂക്ഷം,...

റാവൽകോട്ട്: പാക് അധീന കാശ്മീരിൽ (PoK) സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെതിരെ 'ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി' നടത്തുന്ന പ്രതിഷേധങ്ങൾ ചോരക്കളിയിലേക്ക്. കഴിഞ്ഞ രണ്ട് ആഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിലും ജൂലൈ 27-നുണ്ടായ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...