HomeWorldരക്തം തളം കെട്ടി കിടക്കുന്ന ഹാൾ, ചുമരിലും രക്തം, കതകിന്റെ പിന്നിലെ...

രക്തം തളം കെട്ടി കിടക്കുന്ന ഹാൾ, ചുമരിലും രക്തം, കതകിന്റെ പിന്നിലെ ആണിയിൽ ഉരിച്ചെടുത്ത മനുഷ്യന്റെ തൊലി; സ്വന്തം കാമുകനെ വെട്ടിനുറുക്കി ക്ഷണങ്ങളാക്കി പാകം ചെയ്ത് മക്കൾക്ക് വിളമ്പിയ സ്ത്രീ; ഓസ്ട്രേലിയയെ ഞെട്ടിച്ച കാതറിന്റെ കഥ |Katherine Mary Knight

2000, ഫെബ്രുവരി 28. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്, ജോൺ പ്രൈസ് (John Price) എന്നത്തേയും പോലെ ജോലി സ്ഥലത്ത് എത്തുന്നു. ജോലിയിൽ ഏർപ്പെട്ടുവെങ്കിലും അയാളെ മറ്റെന്തോ ചിന്തകൾ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കയറി പറ്റിയത് പോലെ. സമയം ഉച്ചയോട് അടുത്ത് കാണും, ജോൺ സഹപ്രവർത്തകരിൽ ചിലരെ അടുത്തേക്ക് വിളിക്കുന്നു. ശേഷം ഏറെ ഗൗരവത്തോടെ അയാൾ ചിലത് പറഞ്ഞു തുടങ്ങുന്നു.

” ഒരുപക്ഷെ നാളെ ഞാൻ ജോലിക്ക് വന്നില്ലെങ്കിൽ എന്നെ അവൾ കൊലപ്പെടുത്തിയിട്ടുണ്ടാകും”

ജോണിന്റെ വാക്കുകൾ കേട്ടുനിന്നവർ ഒന്ന് ഞെട്ടി. ആദ്യം ആ മനുഷ്യൻ എന്താണ് പറയുന്നത് എന്ന് പോലും കേട്ടുനിന്നവർക്ക് മനസ്സിലായില്ല. ജോണിന്റെ വീട്ടിൽ കാര്യമായ കുടുംബ പ്രശ്നങ്ങൾ ഉണ്ടെന്ന് മാത്രമേ അവർക്ക് അറിയൂ. കാമുകി കാതറിനുമൊപ്പമാണ് ജോൺ താമസിക്കുന്നത്. ഇരുവരും തമ്മിൽ തർക്കങ്ങളും കലഹവും നിത്യ കഥയാണ്, എന്നാൽ ഈ തറക്കങ്ങളുടെ പേരിൽ കാതറിൻ ജോണിനെ കൊലപ്പെടുത്തും എന്ന് വാക്കുകൾ അവർ വിശ്വസിച്ചില്ല.

അടുത്ത ദിവസം നിത്യവും ജോൺ ജോലി സ്ഥലത്ത് എത്തുന്ന സമയം കഴിഞ്ഞു കാണും, അയാൾ ഇതുവരെയും ജോലിക്ക് എത്തിയില്ല. ഓരോ മിനിറ്റ് കഴിയും തോറും ജോണിന്റെ സഹപ്രവർത്തകരുടെ നെഞ്ചിടിപ്പ് ഉയരാൻ തുടങ്ങി. ഇനി ഇന്നലെ ജോൺ പറഞ്ഞത് പോലെ അയാൾക്ക് എന്തെങ്കിലും അനിഷ്ടം സംഭവിച്ചിരിക്കുമോ. ജോണിന്റെ ഫോണിലേക്ക് അവർ മാറി മാറി ബന്ധപ്പെടുവാൻ തുടങ്ങി. ഫോൺ റിംഗ് ചെയുന്നുണ്ട് എന്നാൽ അങ്ങേ തലയിൽ നിന്നും ആരും ആ കോൾ എടുത്തിരുന്നില്ല. എന്തോ പന്തികേട് മനസ്സിലായ ഒരു സഹപ്രവർത്തകൻ ജോണിനെ തേടി വീട്ടിലേക്ക് പോകാൻ തീരുമാനിക്കുന്നു.

ജോണിന്റെ വീട്ട് മുറ്റത് അയാളുടെ കാർ ഉണ്ട്, അതിനർത്ഥം ജോൺ വീട്ടിൽ തന്നെ ഉണ്ടെന്നാണ്. ഒട്ടും മടിക്കാതെ ആ മനുഷ്യൻ വീടിന്റെ കോളിങ് ബില്ലിൽ അമർത്തുന്നു. ഏറെ നേരം കാളിങ് ബെൽ ചിലച്ചെങ്കിലും ആരും തന്നെ കതക് തുറന്നില്ല. വീടും അകത്തു നിന്ന് പൂട്ടിയ നിലയിൽ. ഇതേ സമയത്താണ് അവിടേക്ക് ജോണിന്റെ അയൽക്കാരൻ അവിടെക്ക് വരുന്നത്. ജോണിന്റെ സഹപ്രവർത്തകന്റെ മുഖത്തെ പരിഭ്രാന്തി കണ്ട അയൽക്കാരൻ കാര്യം തിരക്കുന്നു. അതോടെ ഇന്നലെ ജോൺ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ സഹപ്രവർത്തകൻ ആ മനുഷ്യനോട് വിവരിക്കുന്നു. ഇതിനിടയിലാണ് മുൻവശത്തെ വാതിലിന്റെ താഴെയായി രക്തത്തിന്റെ കറകൾ അവരുടെ കണ്ണിൽ തടയുന്നത്. അതോടെ വിവരം പോലീസിനെ അറിയിക്കുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കടക്കുന്നു.

വാതിൽ പൊളിച്ച് അകത്ത് കടന്ന പോലീസിനെ കാത്തിരുന്നത് രക്തക്കറകൾ ആയിരുന്നു. മുൻവശത്തെ വാതിൽ നിന്നും വീടിന്റെ ഉള്ളിലേക്ക് ആരെയോ വലിച്ചിഴ്ചത്തിന് സമാനം രക്തക്കറകൾ പുരണ്ടിരിക്കുന്നു. രക്തക്കറക്കളെ പിന്തുടർന്ന് ചെന്ന പോലീസുകാർ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. രക്തം തളം കെട്ടി കിടക്കുന്ന ഹാൾ, ഹാളിലെ ചുമരിലും രക്തം. ഹാളിന്റെ ഒരു വശത്തെ കതകിന്റെ പിന്നിലെ ആണിയിൽ ഉരിച്ചെടുത്ത മനുഷ്യന്റെ തൊലി തൂക്കിയിട്ടിരിക്കുന്നു. മറ്റൊരു വശത്തായി തലയില്ലാത്ത ഒരു ശവശരീരവും. ആ ശവശരീരത്തിന് അടുത്തേക്ക് പോലീസുകാർ പതുകെ നടന്നു നീങ്ങി. അത് ജോണിന്റെ ശവശരീരമാണ് എന്ന് അവർ ഉറപ്പിക്കുന്നു.

ഇതേ സമയത്ത് തന്നെ അടുക്കളയിൽ നിന്നും എന്തോ പാകം ചെയ്യുന്നതിന്റെ ശക്തമായ ഗന്ധം. അടുക്കളയിൽ എത്തിയ പോലീസുകാരെ കാത്തിരുന്നത് തീന്മേശയിൽ മനുഷ്യ മാംസം വിളമ്പി വച്ചിരിരുന്ന രണ്ടു പാത്രങ്ങളായിരുന്നു. ആ പാത്രങ്ങളുടെ അടുത്തായി തന്നെ രണ്ടു കടലാസ്സ് തുണ്ടിൽ ജോണിന്റെ രണ്ടു മക്കളുടെ പേരും എഴുതിവച്ചിരിക്കുന്നു. അവെനിലും മനുഷ്യ മാംസം വേവിച്ച് വച്ചിരിക്കുന്നു. കൂടാതെ അടുപ്പിൽ വലിയൊരു പാത്രം, അതിൽ നിന്നും ആവി പാറുന്നുണ്ട്. പോലീസുകാരിൽ ഒരാൾ ആ പാത്രത്തിന്റെ അടുത്തേക്ക് ചെല്ലുന്നു, അതിനുള്ളിൽ വെട്ടിയെടുത്ത ജോണിന്റെ തല. പച്ചക്കറികളോടൊപ്പം ജോണിന്റെ തല സൂപ്പാക്കിയിരിക്കുന്നു.

ഇനി ജോണിന്റെ മക്കൾക്കും എന്തെങ്കിലും സംഭവിച്ചോ എന്ന് അറിയുവൻ വീട് മുഴുവൻ പോലീസ് പരിശോധിക്കുന്നു. എന്നാൽ മക്കളെ കണ്ടുകിട്ടിയില്ല, പക്ഷെ മറ്റൊരു മുറിയിൽ അമിത അവളവിൽ ഉറക്ക ഗുളികകൾ കഴിച്ച് ബോധരഹിതയായ കാതറിനെ കണ്ടുകിട്ടുന്നു. കാതറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നു. ജോണിനെ കൊലപ്പെടുത്തിയത് കാതറിൻ എന്ന് വ്യക്തം. എന്നാൽ, എന്തിനു വേണ്ടിയാണ് കാതറിൻ കാമുകനെ നിഷ്ട്ടൂരം കൊലപ്പെടുത്തിയ ശേഷം അയാളുടെ മക്കൾക്ക് തന്നെ മാംസം വിളമ്പിയത്? ചില കഥകൾ കെട്ടുകഥകളേക്കാൾ ഭയാനകമാണ് !

 

ആരായിരുന്നു കാതറിൻ ?

1955 ഒക്ടോബർ 24 ന് ഓസ്‌ട്രേലിയയിലെ ടെന്റർഫീൽഡിലാണ് കാതറിൻ മേരി നൈറ്റ് (Katherine Mary Knight) എന്ന കാതറിന്റെ ജനനം. കുട്ടികാലത്ത് ഏറെ മിടുക്കിയായിരുന്നു കാതറിൻ. എന്നാൽ കാതറിന്റെ കുട്ടികാലം വളരെപ്പെട്ടാണ് ഇരുട്ട് കൊണ്ട് മൂടിയത്. തികഞ്ഞ മദ്യപാനിയായിരുന്നു കാതറിന്റെ പിതാവ്, മദ്യപിച്ച് വീട്ടിൽ എത്തിയ ശേഷം അയാൾ ഭാര്യായെയും മക്കളെയും നിരന്തരം ഉപദ്രവിച്ചിരുന്നു. അച്ഛൻ അമ്മയെ പൊതിരെ തല്ലുന്നത് കണ്ട് വളർന്ന കാതറിൻ പുരുഷന്മാരെ വെറുക്കുവാൻ തുടങ്ങി. കുട്ടികാലത്ത് കുടുംബത്തിലെ പലരും കാതറിനെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. പലപ്പോഴും ഈ കാര്യങ്ങൾ കാതറിൻ അമ്മയോട് തുറന്നു പറഞ്ഞെങ്കിലും അമ്മ അതൊക്കെ കണ്ടില്ല എന്ന് നടിക്കുവാനാണ് ആ കുഞ്ഞിനോട് ആവശ്യപ്പെട്ടത്.

 

പഠനത്തിൽ ഏറെ മികവ് പുലർത്തിയിരുന്ന ആ കുഞ്ഞ് പതിയെ പതിയെ അവളുടെ ക്ലാസ്സിലെ ഏറ്റവും ശാഠ്യക്കാരിയും അഹങ്കാരിയുമായി മാറി. സഹപാഠികളെ ശാരീരികമായി ഉപദ്രവിക്കുവാനും തുടങ്ങി. അതോടെ സ്കൂളിൽ നിന്നും കാതറിനെ പുറത്താകുന്നു. അങ്ങനെ പതിനഞ്ചാം വയസ്സിൽ കാതറിൻ പഠനം ഉപേക്ഷിച്ച് ഒരു തുണി കടയിൽ ജോലിയിൽ പ്രവേശിക്കുന്നു. ഒരു വർഷം തികയും മുൻപേ അവളുടെ ആഗ്രഹം പോലെ ഒരു ഇറച്ചി കടയിൽ ജോലിയിൽ പ്രവേശിക്കുന്നു. ചെറുപ്പം മുതലേ അവളുടെ അഭിലാഷം ഒരു കശാപ്പുകാരിയാകുക എന്നതായിരുന്നു.

 

ചെയ്തിരുന്ന ജോലിയിലിൽ കാതറിൻ വളരെപ്പെട്ടന്നു തന്നെ വിദഗ്ദ്ധയായി മാറി. 1974 ൽ കാതറിൻ ഡേവിഡ് എന്ന സഹപ്രവർത്തകനെ വിവാഹം കഴിക്കുന്നു. ആദ്യരാത്രിയിൽ തന്നെ കാതറിൻ ഡേവിഡിനെ കഴുത്തുഞെരിച്ച കൊലപ്പെടുത്താൻ ശ്രമിക്കുന്നു. വെറും രണ്ടു വർഷം മാത്രമാണ് ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം നീണ്ടു പോയത്. 1976 ൽ കാതറിനെ ഉപേക്ഷിച്ച് ഡേവിഡ് കടന്നു കളയുന്നു. എന്നാൽ കാതറിൻ തന്നെ കൊലപ്പെടുത്തും എന്ന് ഭയന്ന് ഡേവിഡ് തിരിക്കെ എത്തുന്നു. എന്നാൽ, 1986 ആയപ്പോഴേക്കും കാതറിൻ ഡേവിഡിനെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനുമായി ബന്ധത്തിൽ ഏർപ്പെടുന്നു. ഒരിക്കൽ ഇരുവരും തമ്മിൽ തർക്കമുണ്ടാകുന്നു. കലി അടങ്ങാതെ കാതറിൻ കാമുകന്റെ നായയെ അയാളുടെ മുന്നിൽ വച്ച് തന്നെ വെട്ടിക്കൊല്ലുന്നു. രക്തരൂക്ഷിതമായ ഈ ബന്ധത്തിനും അധികം ആയുസ്സുണ്ടായിരുന്നില്ല. അയാളെയും ഉപേക്ഷിച്ച കാതറിൻ ഒടുവിൽ കണ്ടുമുട്ടുന്നത് ജോണിനെയായിരുന്നു. ജോണിന് ആദ്യവിവാഹത്തിൽ മൂന്ന് കുട്ടികൾ ഉണ്ട്. മൂത്ത രണ്ടു കുട്ടികളും ജോണിനൊപ്പമായിരുന്നു താമസം.

 

ജോണും കാതറിനും പ്രണയത്തിലാകുന്നതോടെ ജോണിനൊപ്പമായി കാതറിന്റെ താമസം. തന്നെ വിവാഹം കഴിക്കുവാൻ കാതറിൻ നിരന്തരം ജോണിനെ നിർബന്ധിച്ചിരുന്നു. എന്നാൽ കാതറിന്റെ അക്രമാസക്തമായ സ്വഭാവം അറിയാമായിരുന്നതിനാൽ അയാൾ അവളെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു. ഇത് കാതറിനെ നന്നേ ചൊടിപ്പിച്ചിരുന്നു. വിവാഹത്തിന്റെ പേരിൽ കാതറിനും ജോണും തമ്മിൽ തർക്കങ്ങൾ ആ വീട്ടിലെ നിത്യകാഴ്ചയായിരുന്നു. ഇരുവരും തമ്മിലുള്ള തറക്കങ്ങൾ ദിനംപ്രതി രൂക്ഷമായി കൊണ്ടേയിരുന്നു. ഒടുവിൽ ജോൺ കാതറിൻ വീട്ടിൽ നിന്നും പുറത്താകുന്നു. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങൾ ഒടുവിൽ കോടതിയിലും എത്തി. കോടതിയുടെ മധ്യസ്ഥതയിൽ ഇരുവരും വീണ്ടും ഒന്നിക്കുന്നു. എന്നാൽ തറക്കങ്ങൾ രൂക്ഷമായാതെ ഉള്ളു.

 

2000, ഫെബ്രുവരി 28, പതിവ് പോലെ ജോലിക്ക് എത്തിയ ജോൺ സഹപ്രവർത്തകരോട് തന്നെ കാമുകി കൊലപ്പെടുത്തും എന്ന് പറയുന്നു. ജോണിന്റെ വാക്കുകൾ കേട്ട സഹപ്രവർത്തകർ അയാളോട് വീട്ടിലേക്ക് പോകരുത് എന്ന് വിലക്കുന്നു. എന്നാൽ താൻ വീട്ടിൽ എത്തിയില്ലെങ്കിൽ കാതറിൻ തന്റെ മക്കളെ കൊല്ലും എന്ന് ജോൺ അവരോടു പറഞ്ഞിരുന്നു. അന്ന് രാത്രിയിൽ വീട്ടിൽ എത്തിയ ജോണിനെ ഏറെ സ്നേഹത്തിടെയാണ് കാതറിൻ സ്വീകരിച്ചത്. ജോണിന്റെ മക്കളെ അവരുടെ സുഹൃത്തിന്റെ വീട്ടിലേക്ക് കാതറിൻ അയച്ചിരുന്നു. കാതറിന്റെ പെരുമാറ്റത്തിൽ ജോണിന് യാതൊരു പന്തികേടും തോന്നിക്കാണില്ല. അത് കൊണ്ട് തന്നെ എന്നത്തേയും പോലെ അയാൾ അന്നും ഉറങ്ങാൻ കിടന്നു.

അർധരാത്രി രാത്രി കഴിഞ്ഞു കാണും, നെഞ്ചിൽ എന്തോ കുത്തിയിറങ്ങുന്നത് പോലെ. വേദനകൊണ്ട് ഞെട്ടി കണ്ണുകൾ തുറന്ന ജോൺ കാണുന്നത് ജോണിന്റെ നെഞ്ചിൽ അറവു കത്തി കുത്തിയിറക്കിയ കാതറിനെയായിരുന്നു. ജീവരക്ഷാർത്ഥം ആ മനുഷ്യ കുതറിയോടി. വീടിന്റെ മുൻവശത്തെ വാതിൽ ലക്ഷ്യമാക്കി അയാൾ ഓടി. എന്നാൽ വാതിൽ തുറക്കുന്നതിന് മുൻപ് തന്നെ കാതറിൻ പിന്നെയും അയാളെ വെട്ടി. വെട്ടു കൊണ്ട് വീണ ജോണിനെ അവൾ അവിടെനിന്നും ഹോളിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി. ശേഷം ശരീരത്തിൽ നിന്നും തല വെട്ടി മാറ്റി കൊലപ്പെടുത്തി.

പോലീസ് കാതറിനെ ചോദ്യംചെയ്തപ്പോൾ അന്ന് രാത്രി എന്താണ് ശെരിക്കും സംഭവിച്ചത് എന്ന് പോലെ അവൾക്ക് ഓർമ്മയുണ്ടായിരുന്നില്ല. എന്നാൽ, കോടതിയിൽ കാതറിൻ കുറ്റക്കാരിയാണ് എന്ന് തെളിയുന്നു. പരോൾ സാധ്യതയില്ലാത്ത ജീവപര്യന്തം തടവിന് കാതറിനെ കോടതി ശിക്ഷ വിധിച്ചു. ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ പരോൾ സാധ്യതയില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആദ്യ വനിതയായിരുന്നു കാതറിൻ.

Summary: Katherine Mary Knight was an Australian slaughterhouse worker who brutally stabbed her partner, John Price, to death in 2000. She then skinned his body, cooked his remains, and attempted to feed them to his children, making her the first Australian woman sentenced to life in prison without parole.

WhatsApp Channel Banner

Latest updates

വീടിന് കാവലിരുന്ന നായ ഒടുവിൽ കോടീശ്വരൻ! മനുഷ്യർക്ക് പോലും...

ഒരു നായയ്ക്ക് ഏറ്റവും വലിയ സന്തോഷം എന്തായിരിക്കും? രുചികരമായ ഭക്ഷണം, വിശാലമായ മുറ്റം, സ്നേഹമുള്ള ഒരു ഉടമ—ഇവയൊക്കെയായിരിക്കും പലരുടെയും ഉത്തരം. എന്നാൽ ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയും വലിയ സ്വത്തുക്കളും സ്വന്തമായ ഒരു...

സംസ്ഥാനത്ത് അതിതീവ്ര മഴയും പ്രളയഭീതിയും: ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഏഴ്...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിലും പ്രളയ സമാനമായ സാഹചര്യങ്ങളിലും വ്യാപക നാശനഷ്ടം (Kerala rain alert). കോട്ടയം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് ജില്ലകളെയാണ് മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും കൂടുതൽ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പമ്പയാർ...

പേരാവൂരിൽ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; തെരച്ചിൽ ഊർജ്ജിതം...

പേരാവൂർ: തൊണ്ടിയിൽ കാഞ്ഞിരപ്പുഴയുടെ ശക്തമായ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി (Kanjirappuzha river accident). ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പുഴയിലൂടെ ഒഴുകിവന്ന തേങ്ങകൾ ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അബദ്ധത്തിൽ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സ്,...

ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാഥുലാ ചുരം വഴി ഇന്ത്യ-ചൈന...

ന്യൂഡൽഹി: കോവിഡ് മഹാമാരിയും അതിർത്തിയിലെ സംഘർഷങ്ങളും കാരണം കഴിഞ്ഞ ആറു വർഷമായി നിർത്തിവെച്ചിരുന്ന നാഥുലാ ചുരം വഴിയുള്ള ഇന്ത്യ-ചൈന അതിർത്തി വ്യാപാരം പുനരാരംഭിച്ചു (Nathu La pass trade). ഇരു രാജ്യങ്ങളും തമ്മിലുള്ള...

കരിപ്പൂർ എയർപോർട്ട് പരിസരത്തും മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത...

റിപ്പോർട്ട് : അൻവർ ഷരീഫ്  മലപ്പുറം: മലപ്പുറം ജില്ലയിൽ ശക്തമായി തുടരുന്ന മഴയിൽ കരിപ്പൂർ വിമാനത്താവള പരിസരത്തും വിവിധ പഞ്ചായത്തുകളിലും വ്യാപക മണ്ണിടിച്ചിൽ (Malappuram rain damage). വാഴക്കാട് പഞ്ചായത്തിലെ കന്നതുംപാറ ഗോതമ്പ് റോഡിൽ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....