Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala
HomeKeralaFCRA നിയമ ഭേദഗതി ബിൽ: കേന്ദ്രത്തിന് മുന്നറിയിപ്പുമായി CBCI; ബിൽ പിൻവലിക്കണമെന്ന്...

FCRA നിയമ ഭേദഗതി ബിൽ: കേന്ദ്രത്തിന് മുന്നറിയിപ്പുമായി CBCI; ബിൽ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി | FCRA

🎙️ Latest Podcast

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതികളെച്ചൊല്ലിയുള്ള തർക്കം വോട്ടെടുപ്പിന് തൊട്ടുമുൻപ് രാഷ്ട്രീയ കേരളത്തിൽ ആളിപ്പടരുന്നു. ഇത് അവസാനത്തെ തിരഞ്ഞെടുപ്പല്ല എന്ന് കേന്ദ്ര സർക്കാരിന് കർശന മുന്നറിയിപ്പ് നൽകിക്കൊണ്ട് സി ബി സി ഐ രംഗത്തെത്തി. (FCRA Amendment Bill, CBCI warns Centre )

ഭേദഗതി ബിൽ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ബില്ല് താൽക്കാലികമായി മാറ്റിവെച്ചത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് തങ്ങൾക്കറിയാമെന്ന് സി.ബി.സി.ഐ വ്യക്തമാക്കി. ക്രൈസ്തവ സഭകൾ നടത്തുന്ന ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കുമെന്നാണ് സഭയുടെ ആശങ്ക.

വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ഈ കടുത്ത നിലപാട് ബിജെപി ക്യാമ്പിന് വലിയ തിരിച്ചടിയാണ്. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും നേരിൽ കണ്ട് സി.ബി.സി.ഐ പ്രതിനിധി സംഘം തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.