Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala
HomeEntertainment'ഇരകൾക്ക് നീതി ലഭിക്കണം': രഞ്ജിത്തിൻ്റെ അറസ്റ്റിൽ രമേഷ് പിഷാരടി | Ranjith

‘ഇരകൾക്ക് നീതി ലഭിക്കണം’: രഞ്ജിത്തിൻ്റെ അറസ്റ്റിൽ രമേഷ് പിഷാരടി | Ranjith

🎙️ Latest Podcast

പാലക്കാട്: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടി. നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും, ഇരകൾക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.(Victims should get justice, Ramesh Pisharody on Ranjith’s arrest)

പരാതിയിൽ പോലീസ് കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പിഷാരടി ചൂണ്ടിക്കാട്ടി. ഇന്റേണൽ കമ്മിറ്റിക്ക് ശിക്ഷ നൽകാൻ കഴിയില്ല. അതിനൊരു പരിമിതിയുണ്ട്. ഫസ്റ്റ് എയ്ഡ് എന്ന നിലയിൽ മാത്രമേ അതിനെ കാണാൻ കഴിയൂ, അദ്ദേഹം പറഞ്ഞു.

സിനിമാ ലൊക്കേഷനിലെ കാരവാനിൽ വെച്ച് രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് നിർണ്ണായകമായ പോലീസ് നടപടിയുണ്ടായത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.