Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala
HomeEntertainmentലൈംഗികാതിക്രമ പരാതിയിൽ പോലീസിൻ്റേത് നിർണ്ണായക നീക്കം: സംവിധായകൻ രഞ്ജിത്തിന് ഉയർന്ന രക്തസമ്മർദ്ദവും,...

ലൈംഗികാതിക്രമ പരാതിയിൽ പോലീസിൻ്റേത് നിർണ്ണായക നീക്കം: സംവിധായകൻ രഞ്ജിത്തിന് ഉയർന്ന രക്തസമ്മർദ്ദവും, ECGയിൽ വ്യതിയാനവും, ആശുപത്രിയിൽ | Director Ranjith

🎙️ Latest Podcast

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് പിടികൂടി. എന്നാൽ, അറസ്റ്റ് നടപടികൾക്കിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Sexual assault complaint, Director Ranjith hospitalized with high blood pressure, ECG abnormalities)

അറസ്റ്റിന് മുന്നോടിയായുള്ള വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് അസ്വസ്ഥതകളുണ്ടായത്. പരിശോധനയിൽ ഇദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദ്ദവും ഇസിജിയിൽ വ്യതിയാനവും കണ്ടെത്തിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. ഈ പരാതിയിൽ അതീവ രഹസ്യമായാണ് പോലീസ് നീക്കങ്ങൾ നടത്തിയത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെത്തുടർന്ന് കടുത്ത മാനസികാഘാതത്തിലായിരുന്ന നടി, കൗൺസിലിംഗിന് ശേഷമാണ് പോലീസിനെ സമീപിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.