ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനെ നടുക്കി ടെക്കി ദമ്പതികളുടെ വിയോഗം (Bengaluru IT Couple Suicide). ഭർത്താവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, സോഫ്റ്റ്വെയർ എൻജിനീയറായ ഭാര്യ കെട്ടിടത്തിന്റെ പതിനേഴാം നിലയിൽ നിന്ന് ചാടി മരിച്ചു. തെലങ്കാനയിലെ സിദ്ധിപേട്ട് സ്വദേശികളായ ബാനു ചന്ദേർ റെഡ്ഡി കുന്ദ (32), ഭാര്യ ഷഹ്സിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. ബെംഗളൂരു താനിസാന്ദ്ര മെയിൻ റോഡിലെ ഇവരുടെ അപ്പാർട്ട്മെന്റിലായിരുന്നു ദാരുണമായ സംഭവം.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. ഐബിഎമ്മിലെ ഉദ്യോഗസ്ഥയായ ഷഹ്സിയ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഇവർ സെക്യൂരിറ്റി ജീവനക്കാരെയും അയൽവാസികളെയും വിവരമറിയിച്ചു. തുടർന്ന് വാതിൽ ബലമായി തുറന്ന് അകത്തുകയറിയപ്പോഴാണ് കിടപ്പുമുറിയിൽ ബാനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെ മൃതദേഹം കണ്ട ആഘാതത്തിൽ നിമിഷങ്ങൾക്കകം ഷഹ്സിയ അപ്പാർട്ട്മെന്റിന്റെ പതിനേഴാം നിലയിലേക്ക് ഓടിക്കയറി താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഷഹ്സിയ സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ദമ്പതികൾക്കിടയിൽ കുടുംബപ്രശ്നങ്ങളോ മറ്റ് സമ്മർദ്ദങ്ങളോ ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Story Summary:
In a tragic incident in Bengaluru, an IT couple from Telangana was found dead within hours of each other. Software engineer Bhanu Chander Reddy (32) was found hanging in their apartment, and shortly after discovering his body, his wife Shahsia Siraj (31), an IBM employee, died by jumping from the 17th floor of the building. Police have initiated an investigation into the matter.

