HomeKerala Assembly Election 2026'കോൺഗ്രസിൻ്റെ ഏക ഡീൽ ജനങ്ങളോട്, BJPയും LDFഉം തമ്മിലാണ് ഡീൽ': കായംകുളത്ത്...

‘കോൺഗ്രസിൻ്റെ ഏക ഡീൽ ജനങ്ങളോട്, BJPയും LDFഉം തമ്മിലാണ് ഡീൽ’: കായംകുളത്ത് വോട്ട് തേടി ശശി തരൂർ | Congress

ആലപ്പുഴ: കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് രാഷ്ട്രീയ കച്ചവടങ്ങൾ നടക്കുന്നതെന്ന് ശശി തരൂർ എംപി. കായംകുളത്തെ സ്ഥാനാർത്ഥി എം. ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. (Congress’ only deal is with the people, Shashi Tharoor seeks votes in Kayamkulam)

സംസ്ഥാനത്ത് യഥാർത്ഥ മത്സരം നടക്കുന്നത് യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിന് ഡീൽ വോട്ടർമാരോടാണെന്നും ബി ജെ പിയെ വിജയിപ്പിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ ‘കണ്ണീർ രാഷ്ട്രീയം’ തള്ളിക്കളയുമെന്നും തരൂർ പറഞ്ഞു. യു ഡി എഫിന് വിജയം ഉറപ്പാണെന്നും വലിയ മുന്നേറ്റം നടത്തുമെന്നും തരൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Clickable Info Box