HomeKerala Assembly Election 2026'എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് 10 വർഷമായി, ഇനി കാത്തിരിപ്പില്ല': സർക്കാരിനെതിരെ...

‘എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് 10 വർഷമായി, ഇനി കാത്തിരിപ്പില്ല’: സർക്കാരിനെതിരെ UDFൻ്റെ പരസ്യം | UDF

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണത്തിനെതിരെ യുഡിഎഫ് പരസ്യം പുറത്തിറക്കി. “ഇനി കാത്തിരിപ്പില്ല, വരുന്നു യുഡിഎഫ്” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടുള്ള ഈ ടിവി പരസ്യം വോട്ടർമാർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.(No more waiting, UDF’s advertisement against the government)

എൽഡിഎഫ് മുന്നോട്ടുവെച്ച ‘എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യത്തെ മുൻനിർത്തിയാണ് യുഡിഎഫിന്റെ കടന്നാക്രമണം. പത്തു വർഷം പിന്നിട്ടിട്ടും ജനങ്ങളുടെ ദുരിതം മാറിയില്ലെന്നും വാഗ്ദാനങ്ങൾ വെറും വാക്കുകളായെന്നും പരസ്യം ചൂണ്ടിക്കാട്ടുന്നു.

വിവാദമായ മദ്യനയം, കർഷക പ്രതിസന്ധി, രൂക്ഷമായ തൊഴിലില്ലായ്മ, തീരദേശ മേഖലയിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം കോൺഗ്രസ് ഈ പരസ്യത്തിലൂടെ ജനമധ്യത്തിൽ എത്തിക്കുന്നു. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാണെന്നും യുഡിഎഫ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പത്തു വർഷത്തെ ഭരണവിരുദ്ധ തരംഗം വോട്ടാക്കി മാറ്റാനാണ് യുഡിഎഫ് ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്.

Clickable Info Box