HomeKeralaഖലീൽ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി VD സതീശൻ | VD...

ഖലീൽ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി VD സതീശൻ | VD Satheesan

കോഴിക്കോട്: സയ്യിദ് ഖലീൽ ബുഖാരി തങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. ബുഖാരി തങ്ങളുടെ കോഴിക്കോട്ടെ വസതിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മത-സാമുദായിക നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനുള്ള യുഡിഎഫ് നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.(Opposition leader VD Satheesan met with Khaleel Bukhari)

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായും വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖലീൽ ബുഖാരി തങ്ങളെയും അദ്ദേഹം സന്ദർശിച്ചത്.

സമീപകാല തിരഞ്ഞെടുപ്പുകളിൽ കാന്തപുരം വിഭാഗം സ്വീകരിച്ചുപോരുന്ന സമദൂര നിലപാട് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ നിലപാട് പ്രകടമായിരുന്നു. ഒരു മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയനും ഖലീൽ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Clickable Info Box