Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeKeralaവേനലവധി വെട്ടിക്കുറച്ചിട്ടില്ല: വ്യാജ പ്രചാരണത്തിനെതിരെ DGPക്ക് പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്...

വേനലവധി വെട്ടിക്കുറച്ചിട്ടില്ല: വ്യാജ പ്രചാരണത്തിനെതിരെ DGPക്ക് പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് | Summer vacation

🎙️ Latest Podcast

തിരുവനന്തപുരം: സ്കൂളുകളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചുവെന്ന വ്യാജപ്രചാരണത്തിനെതിരെ കർശന നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.(Summer vacation has not been cut short, Department of General Education files complaint with DGP)

വിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും വിലാസവും ഔദ്യോഗിക മുദ്രകളും ദുരുപയോഗം ചെയ്ത് വ്യാജ ഉത്തരവ് നിർമ്മിച്ചാണ് സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടന്നത്. അധ്യാപകരിലും വിദ്യാർത്ഥികളിലും പരിഭ്രാന്തിയുണ്ടാക്കാനും സർക്കാരിനെതിരെ തെറ്റായ സന്ദേശം നൽകാനും ബോധപൂർവ്വമായ ശ്രമം നടന്നതായാണ് പരാതിയിൽ പറയുന്നത്.

നിലവിലെ അവധി ക്രമീകരണങ്ങളിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും വേനലവധി പതിവുപോലെ തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. പരിഭ്രാന്തി പരത്താൻ ശ്രമിച്ചവർക്കെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.