Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeKerala'ഗോൾവാൾക്കർ ഫോട്ടോയ്ക്ക് മുന്നിൽ താണുവണങ്ങി വിളക്ക് കൊളുത്തിയത് ഏത് ഡീൽ?': VD...

‘ഗോൾവാൾക്കർ ഫോട്ടോയ്ക്ക് മുന്നിൽ താണുവണങ്ങി വിളക്ക് കൊളുത്തിയത് ഏത് ഡീൽ?’: VD സതീശനോട് മുഖ്യമന്ത്രി | VD Satheesan

🎙️ Latest Podcast

തിരുവനന്തപുരം: ബി.ജെ.പി – സി.പി.എം ‘ഡീൽ’ ആരോപണങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. 2006-ൽ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തത് ഏത് ഡീലിന്റെ ഭാഗമായിരുന്നുവെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.(What deal was it that you bowed down in front of Golwalkar’s photo, CM to VD Satheesan )

ആർ.എസ്.എസ് ചടങ്ങിൽ വി.ഡി. സതീശൻ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി വണങ്ങുകയും ചെയ്തു. ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ 2013-ലെ മറ്റൊരു പരിപാടിയെക്കുറിച്ച് പറഞ്ഞ് സതീശൻ ഒഴിഞ്ഞുമാറുകയാണ്. 2001-ലെയും 2006-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വി.ഡി. സതീശൻ ആർ.എസ്.എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന ഹിന്ദു ഐക്യവേദി അധ്യക്ഷന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആർ.എസ്.എസ് പിന്തുണ ഉറപ്പാക്കാനായിരുന്നോ അന്നത്തെ ‘ഗോൾവാൾക്കർ പൂജ’ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷ കേരളത്തിലെ ജനങ്ങൾക്ക് ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ കൃത്യമായ മറുപടി അറിയാൻ അവകാശമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സി.പി.എമ്മിന് ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടെന്ന യു.ഡി.എഫ് ആരോപണങ്ങളെ പ്രതിരോധിക്കാനാണ് മുഖ്യമന്ത്രി സതീശന്റെ പഴയകാല നടപടികൾ ആയുധമാക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.