Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeKeralaയു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: അടിയന്തര നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം, നിയമപരമായി...

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: അടിയന്തര നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം, നിയമപരമായി നേരിടാൻ MLA | U Prathibha

🎙️ Latest Podcast

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന ഇടപെടൽ നടത്തി. സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ഉചിതമായ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.(Misogynist remarks against U Prathibha, Election Commission orders immediate action)

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത ലീഗ് നേതാവ് ഇർഷാദിന് എതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് യു. പ്രതിഭയുടെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും ഇന്ന് ഔദ്യോഗികമായി പരാതി നൽകും.

സ്ത്രീ വിരുദ്ധമായ പരാമർശങ്ങൾ നടത്തി പൊതുമധ്യത്തിൽ തന്നെ അവഹേളിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയുടെ ഉള്ളടക്കം. തെരഞ്ഞെടുപ്പ് പ്രചാരണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങവെ, ഇത്തരം വ്യക്തിഹത്യകൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന നിലപാടിലാണ് എൽഡിഎഫ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.