ആലപ്പുഴ: യു. പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുഡിഎഫ് നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുസ്ലിം ലീഗ് നേതാവായ ഇർഷാദ് ആണ് വിവാദ പ്രസ്താവന നടത്തിയത്.(Misogynistic remarks against U Prathibha, Muslim League leader’s speech in controversy)
കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനവും യു. പ്രതിഭ നടത്തിയിട്ടില്ലെന്ന് ഇർഷാദ് ആരോപിച്ചു. പിന്നാലെയാണ് വിവാദ പരാമർശം നടത്തിയത്.. യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു ഈ വിവാദ പ്രസംഗം. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനം ഉയരുന്നുണ്ട്. സംഭവത്തിൽ യു. പ്രതിഭ സ്വീകരിക്കുന്ന നടപടി എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

