ആലപ്പുഴ: നാമനിർദ്ദേശ പത്രികയിലെ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന എൽഡിഎഫ് പരാതിയെത്തുടർന്ന് അനിശ്ചിതത്വത്തിലായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ പത്രിക വരണാധികാരി അംഗീകരിച്ചു. വിശദമായ പരിശോധനയ്ക്കും ഹിയറിംഗിനും ശേഷമാണ് പത്രിക സ്വീകരിച്ചത്. (Relief for UDF and Reji Cherian, The nomination has been accepted)
ഇതോടെ മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പുകളിൽ ആവേശം തിരിച്ചെത്തി. റെജി ചെറിയാൻ സമർപ്പിച്ച പത്രികയിൽ കേസ് വിവരങ്ങൾ പൂർണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് ആക്ഷേപം ഉന്നയിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് റെജി ചെറിയാൻ സമർപ്പിച്ചിരുന്നത്. ഇതിൽ ഒരു സെറ്റ് പത്രിക നേരത്തെ തള്ളിയിരുന്നു.
പത്രിക അംഗീകരിക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി റെജി ചെറിയാൻ രംഗത്തെത്തി. പരാജയഭീതി പൂണ്ട എൽഡിഎഫ് പരാതി നൽകിയെന്നാണ് അദ്ദേഹം പറഞ്ഞത്.

