HomeKeralaആറന്മുളയിൽ തീപാറുന്ന ത്രികോണ പോരാട്ടം: വിജയം ലക്ഷ്യമിട്ട് വീണ ജോർജ്, കരുത്ത്...

ആറന്മുളയിൽ തീപാറുന്ന ത്രികോണ പോരാട്ടം: വിജയം ലക്ഷ്യമിട്ട് വീണ ജോർജ്, കരുത്ത് കാട്ടാൻ അബിൻ വർക്കിയും കുമ്മനവും | Veena George

പത്തനംതിട്ട: പൈതൃകവും രാഷ്ട്രീയവും ഒരുപോലെ ചർച്ചയാകുന്ന ആറന്മുള നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി വീണ ജോർജ് മൂന്നാം വട്ടം ജനവിധി തേടുമ്പോൾ, യുഡിഎഫിനായി അബിൻ വർക്കിയും എൻഡിഎയ്ക്കായി കുമ്മനം രാജശേഖരനും അണിനിരക്കുന്നതോടെ മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്.(A fiery triangular battle in Aranmula, Veena George aiming for victory)

ഇത്തവണ കൂടി വിജയിച്ചാൽ മണ്ഡലത്തിൽ ഹാട്രിക് തികയ്ക്കുന്ന സ്ഥാനാർത്ഥിയായി വീണ മാറും. സർക്കാരിന്റെ വികസന നേട്ടങ്ങളും തന്റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളും ഉയർത്തിയാണ് വീണ ജോർജ് വോട്ട് തേടുന്നത്. അബിൻ വർക്കിയെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് നീക്കം. ആരോഗ്യവകുപ്പിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങൾ പ്രചാരണ ആയുധമാക്കിയാണ് യുഡിഎഫിന്റെ തുടക്കം. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ പിഴവിനിരയായ ഉഷ ജോസഫിന്റെ കുടുംബമാണ് അബിൻ വർക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് എന്നത് രാഷ്ട്രീയമായി ശ്രദ്ധിക്കപ്പെട്ടു.

മുതിർന്ന നേതാവായ കുമ്മനം രാജശേഖരനെ തന്നെ രംഗത്തിറക്കി മണ്ഡലത്തിൽ വലിയ മുന്നേറ്റത്തിനാണ് ബിജെപി ശ്രമിക്കുന്നത്. എം.ടി. രമേശ് നേടിയ വോട്ട് വിഹിതം തിരിച്ചുപിടിക്കുകയും അതിലൂടെ അട്ടിമറി വിജയം നേടുകയുമാണ് എൻഡിഎ ലക്ഷ്യം. കുമ്മനത്തിന്റെ വ്യക്തിപ്രഭാവം മണ്ഡലത്തിലെ വോട്ട് നിലയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ബിജെപി കേന്ദ്രങ്ങൾ വിശ്വസിക്കുന്നു.

WhatsApp Channel Banner

Latest updates

വ്യോമ പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം:’കുശ’ ദീർഘദൂര മിസൈലിൻ്റെ...

ഭുവനേശ്വർ: പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ (LRSAM) 'കുശ'യുടെ കന്നി പരീക്ഷണം വിജയകരമായി പൂർത്തിയായി. ജൂലൈ 23-ന് ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ. അബ്ദുൾ കലാം...

വിദ്യാർത്ഥികൾക്കായി ധീരതയോടെ പോലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞ യുവതി:...

മുംബൈ: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളുമായി പോയ പോലീസ് വാൻ തടഞ്ഞുനിർത്തി നടി റിയ ആഹിർ. ദാദറിലെ കോഹിനൂർ സ്‌ക്വയറിന് സമീപത്ത് വെച്ചായിരുന്നു...

പരീക്ഷാ ചോർച്ച പ്രക്ഷോഭം: വിദ്യാർത്ഥികൾക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ യാതൊരുവിധ നിയമനടപടികളും സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതായി സോനം വാങ്ചുക്. 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച...

കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്: പവന് ഇന്ന് കുറഞ്ഞത്...

കൊച്ചി: സംസ്ഥാനത്തെ സ്വർണവിപണിയിൽ ആശ്വാസമേകി വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളെ തുടർന്ന്, കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചുവന്ന സ്വർണവിലയിലാണ് ഇന്ന് ഒറ്റയടിക്ക് വൻ കുറവുണ്ടായിരിക്കുന്നത്.(Gold Price Drops Significantly In...

‘ഓരോ പരീക്ഷയ്ക്കും പിന്നിൽ കാണാത്തൊരു ജീവിതകഥയുണ്ട്’; അച്ഛന്റെ നിലപാടിൽ...

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ശക്തമാകുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ നടി അഹാന കൃഷ്ണ തന്റെ നിലപാട് വ്യക്തമാക്കി. അച്ഛനും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ പങ്കുവെച്ച അഭിപ്രായത്തിൽ നിന്ന് വ്യത്യസ്തമായ...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....