തിരുവനന്തപുരം: ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ റിപ്പോർട്ട് തേടി. തൃശ്ശൂർ ജില്ലാ കളക്ടറോടാണ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാൽ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Chief Electoral Officer seeks report against B Gopalakrishnan)
വിവാദ പ്രസ്താവന ഗൗരവകരമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കാണുന്നത്. വിവാദ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയമായ പരാമർശങ്ങൾ ഉണ്ടായാൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം നൽകിയ നിർദ്ദേശങ്ങൾ എല്ലാ പാർട്ടികളും പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബി. ഗോപാലകൃഷ്ണൻ വിവാദത്തിന് തുടക്കമിട്ടത്.

