തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ തൃശൂരിൽ കോൺഗ്രസിന് തലവേദനയായി വിമത ഭീഷണി. മുൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ ആണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. (Crack in Thrissur Congress, Former councilor files nomination as rebel)
മൂന്ന് തവണ തൃശൂർ കോർപ്പറേഷൻ കൗൺസിലറായിരുന്ന ജയപ്രകാശിന്റെ നീക്കം പാർട്ടി വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് മാത്രം സ്ഥാനമാനങ്ങൾ നൽകുന്നുവെന്ന് ആരോപിച്ചാണ് ജയപ്രകാശ് പത്രിക നൽകിയത്.
തൃശൂർ മേയർ, ഡിസിസി അധ്യക്ഷൻ, കെപിസിസി ഭാരവാഹികൾ, നിലവിലെ സ്ഥാനാർത്ഥി എന്നിവരെല്ലാം ഒരു നിശ്ചിത വിഭാഗത്തിൽ നിന്നുള്ളവർ മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റുള്ളവരെ നിരന്തരം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ജയപ്രകാശ് വ്യക്തമാക്കി.

