Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala Assembly Election 2026ധർമ്മടത്ത് ഹാട്രിക് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക...

ധർമ്മടത്ത് ഹാട്രിക് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും | Assembly elections

🎙️ Latest Podcast

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകുക.(Assembly elections, Chief Minister Pinarayi Vijayan to file nomination papers today)

ധർമ്മടം മണ്ഡലത്തിൽ നിന്നും തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ജനവിധി തേടുന്നത്. മണ്ഡലത്തിൽ എത്തിയ ദിവസം തന്നെ ആവേശകരമായ റോഡ് ഷോ നടത്തിക്കൊണ്ട് പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. മണ്ഡലം കൺവെൻഷനിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.

കഴിഞ്ഞ രണ്ട് തവണയും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മണ്ഡലത്തിൽ ഇത്തവണയും മികച്ച വിജയം പ്രതീക്ഷിച്ചാണ് മുഖ്യമന്ത്രിയും ഇടതുമുന്നണിയും നീങ്ങുന്നത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി പാർട്ടി പ്രവർത്തകരും നേതാക്കളും തലശ്ശേരിയിൽ ഒത്തുചേരും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.