കവരത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ആഭ്യന്തര വിനോദസഞ്ചാരികൾക്കിടയിൽ ലക്ഷദ്വീപിന് പ്രിയമേറിയതോടെ ദ്വീപിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ് വർദ്ധനവ്. 2026-ൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി കേന്ദ്ര സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകളിലാണ് ലക്ഷദ്വീപ് ടൂറിസത്തിന്റെ ഈ കുതിച്ചുചാട്ടം വ്യക്തമാകുന്നത്.(Lakshadweep Tourism Record Spike RTI Reports Footfall Surge Post PM Modi Visit Maldives Decline)
2020-ൽ വെറും 3,875 സഞ്ചാരികൾ മാത്രം സന്ദർശിച്ച ലക്ഷദ്വീപിൽ 2024-ൽ എത്തിയത് 68,328 സഞ്ചാരികളാണ്. വെറും ഒരു വർഷത്തെ ഇടവേളയിൽ മാത്രം ലക്ഷദ്വീപിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ 47 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിക്കുകയും അവിടുത്തെ മനോഹരമായ കടൽത്തീരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തത് ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു.
| വർഷം | എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം |
| 2020 | 3,875 |
| 2023 | 46,551 |
| 2024 | 68,328 (സർവ്വകാല റെക്കോർഡ്) |
Story Summary
A right-to-information (RTI) query responded to in 2026 revealed a record-breaking surge in Lakshadweep’s tourism, with annual visitor numbers jumping from 3,875 in 2020 to 68,328 in 2024. The 47% increase between 2023 and 2024 was heavily driven by a nationalistic “Boycott Maldives” campaign following derogatory remarks by Maldivian ministers against PM Modi’s January 2024 visit, causing Indian arrivals in the Maldives to plummet by 37.5%.

